സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ച് സുപ്രീം കോടതി. എന്നാൽ, ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഒരു വർഷത്തെ തീവ്രപരിശീലനവും തുടർന്ന് ഒരു വർഷത്തെ ലോ ക്ലർക്ക്ഷിപ്പും നിർബന്ധമാക്കി. ജുഡീഷ്യൽ ഓഫീസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട സുപ്രധാന കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നവർ ആദ്യം ബന്ധപ്പെട്ട സംസ്ഥാനത്തെ ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷത്തെ തീവ്രപരിശീലനം നേടണം. തുടർന്ന് ഒരു വർഷത്തെ ലോ ക്ലർക്ക്ഷിപ്പ് പൂർത്തിയാക്കണം.

ഇതിൽ ആദ്യ ആറുമാസം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെയോ ഹൈയർ ജുഡീഷ്യൽ സർവീസിലെ അംഗങ്ങളുടെയോ കീഴിൽ ആയിരിക്കും. അടുത്ത ആറു മാസം ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ കീഴിലായിരിക്കും ക്ലർക്ക്ഷിപ്പ്. മൂന്ന് വർഷത്തെ നിയമപരിചയമെന്ന മുൻ ഉത്തരവിൽ നിർദേശിച്ചിരുന്ന വ്യവസ്ഥയിലെ ബാക്കി രണ്ട് വർഷത്തിന് പകരമായാണ് പരിശീലനവും ക്ലർക്ക്ഷിപ്പും കണക്കാക്കുക. 2025 മേയ് 20 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ അപേക്ഷിക്കുന്നവർക്ക് അഭിഭാഷക വൃത്തിയിൽ പരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ, തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യം ഒരു വർഷത്തേക്ക് ട്രെയിനി ജുഡീഷ്യൽ ഓഫീസർമാരായി മാത്രമേ നിയമിക്കൂ. തുടർന്ന് ഒരു വർഷത്തെ ക്ലർക്ക്ഷിപ്പും പൂർത്തിയാക്കണം. മൂന്ന് വർഷത്തെ പ്രാക്ടീസ് വ്യവസ്ഥ പെട്ടെന്ന് പുനഃസ്ഥാപിച്ചതും മതിയായ മാറ്റക്കാലം അനുവദിക്കാതിരുന്നതും യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...