Sunday, April 28, 2024 1:12 pm

അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാകില്ല – മന്ത്രി എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അവാർഡ് വിവാദം സമസ്തയുടെ നിലപാടായി കാണാനാകില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. ചില വ്യക്തികൾ പറയുന്നത് സംഘടനയുടെ നിലപാടായി കാണേണ്ടതില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ തിരുത്താൻ ബഹുജന സമ്മർദ്ദം വേണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ന്യായീകരണവുമായി സമസ്ത രംഗത്തെത്തിയിരുന്നു.

വിവാദ നടപടിയെ പൂർണമായും ന്യായീകരിച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്തെത്തി. പെൺകുട്ടിക്ക് മാനസിക പ്രശ്നം ഉണ്ടാകുമെന്ന് കരുതിയാണ് മാറ്റിനിർത്തിയത്. അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ പുരസ്കാരം നൽകില്ലായിരുന്നു. പെൺകുട്ടിക്കോ കുടുംബത്തിനോ സമസ്തയ്ക്കെതിരെ പരാതിയില്ലെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിശദീകരിക്കുന്നത്.

പെൺകുട്ടിയെ വേദിയിൽ അപമാനിച്ചിട്ടില്ലെന്ന് എംടി അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. പെൺകുട്ടിക്ക് ലജ്ജ തോന്നിയതിനെ തുടർന്നാണ് പെൺകുട്ടിയെ വേദിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് സമസ്തയുടെ പുതിയ വിശദീകരണം. സമസ്തയുടെ നിലപാടുകൾ കാലോചിതമായി പരിഷ്കരിച്ചവയാണെന്നും ബാലാവകാശ കമ്മീഷന്റെ കേസിനെ നിയമപരമായി നേരിടുമെന്നും സമസ്ത വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകൾക്കായി തുടങ്ങിവെച്ച ശുദ്ധജലവിതരണ പദ്ധതി വൈകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ പഞ്ചായത്തുകൾക്കായി തുടങ്ങിവെച്ച ശുദ്ധജലവിതരണ പദ്ധതി...

‘ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല’ ; ആഞ്ഞടിച്ച് മോദി

0
ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ബിജെപിയുടെ തെരഞ്ഞെട‍ുപ്പ് പ്രചാരണ റാലിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്...

തകര്‍ന്ന് തരിപ്പണമായി റോഡ്‌ ; ദുരിതത്തില്‍ നാട്ടുകാര്‍

0
കവിയൂർ : കോട്ടൂർ തുരുത്ത് - വാക്കേക്കടവ് റോഡിലെ ടാറിങ് തകർന്നത്...

തെലങ്കാനയില്‍ കേന്ദ്ര മന്ത്രിക്കൊപ്പം ഖുഷ്ബുവിന്‍റെ റോഡ് ഷോ

0
ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണത്തിനിറങ്ങി നടി ഖുശ്ബു. കേന്ദ്ര മന്ത്രി ജി...