Thursday, May 2, 2024 6:47 am

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; വിമുക്തഭടന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ മുന്‍ സൈനികനായ യുവാവ് പിടിയില്‍. അടൂര്‍ മൂന്നാളം ചരുവിളയില്‍ വീട്ടില്‍ ദീപക് ചന്ദിനെയാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പത്തനാപുരം ചെളിക്കുഴി സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ദീപക് രണ്ടു വര്‍ഷം മുന്‍പ് അവിടെ നിന്ന് ഒളിച്ചോടുകയായിരുന്നു. കാറിന് മുന്നിലും പിന്നിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് ചുവന്ന ബോര്‍ഡ് സ്ഥാപിച്ചാണ് തട്ടിപ്പിന് ഇറങ്ങിയിരുന്നത്. ഇതു കണ്ട് വിശ്വസിച്ചാണ് പലരും പണം കൊടുത്തത്. വയനാട്ടില്‍ റിട്ട. ഡിഎഫ്‌ഓയില്‍ നിന്ന് മകന് സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റിയിരുന്നു.

ഇദ്ദേഹത്തിന്റെ പരാതിയില്‍ പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് ഡിഎഫ്‌ഓയെ പറ്റിച്ചത്. പുല്‍പ്പളളി ഫോറസ്റ്റ് ഐബിയില്‍ ഇദ്ദേഹത്തിന്റെ ചെലവില്‍ താമസിച്ച്‌ അടിച്ചു പൊളിക്കുകയും ചെയ്തു. ആറന്മുളയിലും കേസുണ്ട്. മല്ലപ്പുഴശ്ശേരി തെക്കേമല നെല്ലിക്കാട്ടില്‍ വീട്ടില്‍ ബാബുക്കുട്ടി എന്നയാളില്‍ നിന്നും മകന്‍ ബിനോബാബുവിന് ഡിഫെന്‍സ് സെര്‍വീസില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് 2020 മേയ് 14 ന് 3.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. പത്തനംതിട്ട, കണ്ണുര്‍, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് ഇയാള്‍ക്കെതിരായ കേസ് അധികവും.
പിന്നീടാണ് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞത്. ഇയാളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ് ; വിമാന യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി എയർലൈനുകളും വിമാനത്താവള അധികൃതരും

0
ദുബായ് : യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്

0
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്റ്റ്...

കൊടുംച്ചൂടിൽ ആശ്വാസം ; സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കൊടും ചൂട് തുടരുന്ന സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ വേനൽ...

ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോ ? നിര്‍ണായക യോഗം ഇന്ന്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തണമോയെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഇന്ന്...