സിൽവർ ലൈൻ ; കല്ലിടാതെയും സർവേ നടത്തുമെന്ന് കോടിയേരി ബാലകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടുന്നിടത്ത് പ്രശ്‌നമുണ്ടെങ്കിൽ കല്ലിടാതെയും സർവേ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിൽവർലൈൻ പദ്ധതി എൽഡിഎഫ് നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളേയും ജീവിതങ്ങളേയും ഒപ്പം ചേർത്തേ സിൽവർ ലൈൻ നടപ്പാക്കൂവെന്ന് മന്ത്രി എംവി ഗോവിന്ദനും വ്യക്തമാക്കി. അതിനിടെ സിൽവർ ലൈൻ വിഷയത്തിൽ യുഡിഎഫിനൊപ്പമാണെന്ന് ശശി തരൂർ എംപി അറിയിച്ചു. ജനങ്ങളോട് യുദ്ധം ചെയ്തായിരിക്കില്ല കെ-റെയിൽ പദ്ധതി നടപ്പാക്കുകയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രശ്‌നമുണ്ടെങ്കിൽ കല്ലിടാതെയായിരിക്കും സർവേ. അതിനുള്ള സാങ്കേതിക സംവിധാനങ്ങൾ നിലവിലുണ്ട്. ഭൂമി വിട്ടുകൊടുക്കുന്നവർ കണ്ണീരു കുടിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ അൻപതു കൊല്ലത്തെ വളർച്ച കണ്ടുള്ള പദ്ധതിയാണ് കെ റെയിലെന്ന് മന്ത്രി എംവി ഗോവിന്ദനും പറഞ്ഞു. പദ്ധതി പൂർത്തിയാകുമ്പോൾ നിരത്തുകളിൽ നിന്ന് ലക്ഷക്കണക്കിന് വണ്ടികൾ പിൻവലിയും. ജനങ്ങൾ എതിരായതുകൊണ്ടാണ് കോൺഗ്രസ് സിൽവർലൈനെതിരെ സമരത്തിനിറങ്ങിയതെന്ന് ശശി തരൂർ എംപി പറഞ്ഞു. സിൽവർലൈൻ കല്ലിടൽ നിർത്തിയത് ജനകീയ പ്രതിരോധത്തിന്റെ വിജയമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...