Monday, June 24, 2024 5:18 pm

സർക്കാർ നിലപാട് രഹസ്യരേഖയായി സമർപ്പിച്ചു ; കല്ലുവാതുക്കൽ കേസിൽ മണിച്ചന്റെ മോചന ഹർജി നാളെ പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി ചന്ദ്രൻ മണിച്ചന്റെ ജയിൽ മോചനം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി നാളേക്ക് മാറ്റി. മണിച്ചന്റെ മോചനത്തിൽ സംസ്ഥാന സർക്കാറിന്റെ നിലപാട് സുപ്രീം കോടതിയിൽ രഹസ്യരേഖയായി സമർപ്പിച്ചു. ജയിൽ ഉപദേശക സമിതിയുടെ രേഖകളും സംസ്ഥാന സർക്കാരിന്റെ തീരുമാനവുമടങ്ങിയ രഹസ്യ രേഖയാണ് കോടതിയിൽ സമർപ്പിച്ചത്. രേഖകൾ പരിശോധിച്ച ശേഷം മോചനം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഹർജി നാളെ പരിഗണിക്കാൻ മാറ്റുകയായിരുന്നു.

മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ ജാമ്യം നൽകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശുപാർശ നിലവിൽ ഗവർണറിന്റെ പരിഗണനയിലാണ്.

31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തമുണ്ടായത്. 31 പേർ മരിച്ച ദുരന്തത്തിൽ ആറു പേർക്ക് കാഴ്ച പോയി. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലായിരുന്നു മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ കലർത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. കേസിൽ മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. വിതരണക്കാരി ഹൈറുന്നീസ 2009 ൽ ശിക്ഷ അനുഭവിക്കവേ മരിച്ചു. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയ മണിച്ചനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സർക്കാർ ശുപാർശയിൽ ഗവർണർ തീരുമാനമെടുത്തില്ല. പൂജപ്പുര സെൻട്രൽ ജയിലിലാണ് മണിച്ചൻ ആദ്യം ശിക്ഷ അനുഭവിച്ചത്. പിന്നീട് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓൺലൈനായി വാങ്ങിയ ബിരിയാണിയുടെ ചിക്കൻ കഷ്ണങ്ങളിൽ പുഴു

0
ഹൈദരാബാദ്: ഭക്ഷണത്തില്‍ ചത്ത എലിയെയും തവളയെയും ഒക്കെ ലഭിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ...

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പറയുന്നത് ആവ‍ര്‍ത്തിക്കുന്നു : സാദിഖലി തങ്ങൾക്കെതിരെ എ.വിജയരാഘവൻ

0
പാലക്കാട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ...

75 ലക്ഷം രൂപ ആരുനേടി? വിന്‍ വിന്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിന്‍ വിന്‍ ലോട്ടറിയുടെ സമ്പൂര്‍ണഫലം...

തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി

0
പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ...