Thursday, May 23, 2024 12:03 pm

യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് കണ്ടെത്തി മോചിപ്പിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ആര്യാട് നോര്‍ത്ത് കോളനിയില്‍ ശ്യാംകുമാറിനെയാണ് (21) സംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് പാലക്കല്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ കണ്ടിരിയകത്ത് വീട്ടില്‍ ആദില്‍ മുഹമ്മദ് (18), കായംകുളം എരുവ കുറ്റിത്തി കിഴക്കേതില്‍ സഹീര്‍ ഖാന്‍ (20) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ ജോലി ചെയ്യവേ പരിചയപ്പെട്ടു സുഹൃത്തുക്കളായവരാണിവര്‍.

സാമ്പത്തിക ഇടപാടില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു പ്രതികളിലൊരാളുടെ ബുള്ളറ്റും മൊബൈലും ശ്യാംകുമാര്‍ ഇടപെട്ട് വില്‍പന നടത്തിച്ചു. ഇതിലുള്ള വൈരാഗ്യത്തില്‍ സൗഹൃദം നടിച്ചു കഴിഞ്ഞ വെള്ളിയാഴ്ച ശ്യാംകുമാറിനെ പ്രതികള്‍ ആദികാട്ടുകുളങ്ങരയിലെ ലോഡ്ജിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നു തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചു. ശ്യാംകുമാറിന്റെ വീട്ടുകാരുടെ പരാതിയില്‍ മണ്ണഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി ലോഡ്ജ് കണ്ടെത്തുകയായിരുന്നു. പിടിയിലായ ആദില്‍ മുഹമ്മദിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ ഒളിവിലാണ്. രാസലഹരി കടത്തിന് നേരത്തെ ഇയാള്‍ പിടിക്കപ്പെട്ടിരുന്നു. സിഐ പി.കെ മോഹിതിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ കെ.ആര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കിം ജോങ്ങ് ഉന്നിനെ പുകഴ്‌ത്തുന്ന പാട്ട് ദക്ഷിണ കൊറിയ നിരോധിച്ചു

0
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നിനെ പുകഴ്‌ത്തുന്ന വൈറൽ ഗാനമായ...

ഓടിക്കൊണ്ടിരിക്കെ പാചകവാതക ടാങ്കറിൽ ചോർച്ച ; ഫയർഫോഴ്സെത്തി താൽക്കാലികമായി അടച്ചു ; ഗതാഗതം നിർത്തിവച്ചു

0
കാസർകോട്: കാഞ്ഞങ്ങാട് ചിത്താരിയിൽ പാചക വാതക ടാങ്കറിൽ നേരിയ ചോർച്ച. രാവിലെ...

ജീവനക്കാർക്ക് പുതിയ പാഠ്യ പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

0
തിരുവനന്തപുരം: ജീവനക്കാർക്ക് പുതിയ പാഠ്യ പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിലേക്ക്...

കേച്ചേരിയിൽ കെഎസ്ആർടിസി ബസിന് പിറകിൽ സ്വകാര്യ ബസിടിച്ച് അപകടം ; 15 പേർക്ക് പരിക്ക്...

0
തൃശൂർ: കേച്ചേരിയിൽ കെഎസ്ആർടിസി ബസിന് പിറകിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ പതിനഞ്ച്...