തിരുവനന്തപുരം: ജീവനക്കാർക്ക് പുതിയ പാഠ്യ പദ്ധതിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിലേക്ക് കൂടുതൽ ഭക്തരെ ആകർഷിക്കുന്നതിനായുള്ള പരിശീലനം ജീവനക്കാർക്കായി നൽകി. ‘ഭക്തസുഖദം ക്ഷേത്രദർശനം 2024’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ ജില്ലാകളക്ടറും പ്രമുഖ ന്യൂമറോളജിസ്റ്റുമായ എം.നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. വ്യത്യസ്ത ക്ഷേത്രങ്ങളിൽ പാലിക്കേണ്ട ആചാരമുറകളെ കുറിച്ച് ജീവനക്കാർ അറിഞ്ഞിരിക്കണമെന്നും അത് അതാത് ക്ഷേത്രങ്ങളിലെത്തുന്ന ഭക്തജനങ്ങൾക്ക് പകരണമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ക്ഷേത്രദർശനങ്ങൾ ഭക്തർക്ക് സുഖപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേത്രജീവനക്കാർ സേവനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡംഗം എ.അജികുമാർ അദ്ധ്യക്ഷത വഹിച്ചു.മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി മുഖ്യാതിഥിയായിരുന്നു. പരിശീലനം വരും ദിവസങ്ങളിലും തുടരുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.