പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയിലെ 7 വില്ലേജുകള്‍ ഉള്‍പ്പെട്ടതോടെ ആശങ്കയിലായി ജനങ്ങള്‍. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് വില്ലേജുകളും റാന്നി താലൂക്കിലെ വടശ്ശേരിക്കര, പെരുനാട്‌, കൊല്ലമുള വില്ലേജുകളുമാണ്‌ പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വിജ്ഞാപനം പുറത്ത് വന്നതോടെ ഈ സ്ഥലങ്ങളില്‍ കാലങ്ങളായി താമസിച്ച് വരുന്നവര്‍ വലിയ ആശങ്കയിലാണ്. ജനവാസ മേഖലകളെയും കൃഷി ഭൂമികളെയും വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് ജനങ്ങള്‍ നിരന്തരമായി അവശ്യപ്പെടുന്നതിനിടെയാണ് പുതിയ വിജ്ഞാപനത്തിലും ഈ വില്ലേജുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വന്യജീവി സാങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയില്‍ എങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന നിബന്ധന പെരുനാട്‌, കൊല്ലമുള വില്ലേജുകളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ രണ്ട് വില്ലേജുകളും പെരിയാര്‍ വന്യജീവി സാങ്കേതവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളുമാണ്. കൊല്ലമുള വില്ലേജിലെ പമ്പാവാലി, അരയാഞ്ഞിലിമണ്ണ്, കുറുമ്പന്‍മൂഴി, മണക്കയം പ്രദേശങ്ങള്‍ ശബരിമലയോട് ചേര്‍ന്ന പ്രദേശങ്ങളാണ്. പെരുനാട്‌ പഞ്ചായത്തിലെ അട്ടത്തോട് മേഖലയെയും ഇത് സാരമായി ബാധിക്കും.

ശബരിമലയും പമ്പയും പെരിയാര്‍ കടുവാ സാങ്കേതത്തിലും ഉള്‍പ്പെടും. പരിസ്ഥിതിലോല മേഖലയില്‍ നിന്നും കൈവശ ഭൂമികള്‍ ഒഴിവാക്കിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഈ മേഖലയില്‍ കൃഷി ചെയ്യാന്‍ രാസവളമോ കീടനാശിനികളോ ഉപയോഗിക്കാന്‍ കഴിയാതെ വരും. മുപ്പത് ശതമാനം ചെരിവുള്ള സ്ഥലങ്ങളില്‍ കൃഷിയിറക്കുവാനോ മരം മുറിക്കുവാനോ കഴിയില്ല. ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഒരുക്കുന്നതിനെയും ഇത് സാരമായി ബാധിക്കും എന്ന് ആശങ്കയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

സ്ത്രീകളെ മോശമായ രീതിയിൽ അവതരിപ്പിക്കുന്നു; ‘ടോക്‌സിക്’ സിനിമയുടെ ഉള്ളടക്കത്തിനെതിരെ രംഗത്ത് വന്ന് കെ. അണ്ണാമലൈ

0
ചെന്നൈ: ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായി പുറത്തിറങ്ങിയ ചിത്രം 'ടോക്‌സിക്കി'നെതിരെ...

അയിരൂര്‍ മാനവമൈത്രി ചതയ ജലഘോഷയാത്ര നടന്നു

0
അയിരൂര്‍ : അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മാനവമൈത്രി ചതയ ജലഘോഷയാത്ര പുതിയകാവ്...