അയിരൂര്‍ : അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മാനവമൈത്രി ചതയ ജലഘോഷയാത്ര പുതിയകാവ് ദേവീക്ഷേത്രം കടവിൽ നടന്നു. എ, ബി ബാച്ചുകളിലായി 18 പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ പങ്കെടുത്തു. എ ബാച്ചിൽ ചെറുകോൽ, നെടുംപ്രയാർ, അയിരൂർ, ഇടശ്ശേരിമല കിഴക്ക് എന്നീ പള്ളിയോടങ്ങൾ ഉൾപ്പെട്ട ബാച്ചിന് ഒന്നാം സ്ഥാനം ലഭിച്ചു. ബി ബാച്ചിൽ ഇടപ്പാവൂർ, പുല്ലൂപ്രം, കോറ്റാത്തൂർ, കൈതക്കൊടി എന്നിവർക്കാണ് ഒന്നാം സ്ഥാനം. വഞ്ചിപ്പാട്ട് കുട്ടികളുടെ വിഭാഗത്തിൽ കൊറ്റാത്തൂർ കൈതക്കോടി ഒന്നാം സ്ഥാനവും ഇടപ്പാവൂർ രണ്ടാം സ്ഥാനവും നേടി. വഞ്ചിപ്പാട്ട് സീനിയർ വിഭാഗത്തിൽ ഇടശ്ശേരിമല ഒന്നാം സ്ഥാനവും മേലുകര രണ്ടാം സ്ഥാനവും നേടി. ആന്റോ ആന്റണി എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.പഴകുളം മധു എം.എൽ.എ അധ്യക്ഷത വഹിച്ചു.
പഴകുളം മധു എം.എൽ.എ, മുന്‍ എം.എല്‍.എ രാജു എബ്രഹാം എന്നിവർ പള്ളിയോടങ്ങൾക്ക് ദക്ഷിണ നൽകി സ്വീകരിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റി.കെ രാമചന്ദ്രൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ പൈക്കര, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, അയിരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി.നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ജോസഫ് കൊച്ചുപറമ്പിൽ, ശ്രീകല ഹരികുമാർ, സാംകുട്ടി അയ്യക്കാവിൽ, മഞ്ജുഷ ടി.സി, സുജാത സന്തോഷ്, ബോബൻ താഴമൺ, അഭിനു മഴവഞ്ചേരി, സുലേഖ ചന്ദ്രശേഖരൻ, അജയ് ഗോപിനാഥ്, സ്മിത സോമശേഖരൻ, രേണുക സജികുമാർ, ലിസി ശാമുമേൽ, അമ്പിളി പ്രഭാകരൻ നായർ, അനിത കുറുപ്പ്, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ജി.നായർ തുടങ്ങിയവർ സംസാരിച്ചു.































