സ്ത്രീകളെ മോശമായ രീതിയിൽ അവതരിപ്പിക്കുന്നു; ‘ടോക്‌സിക്’ സിനിമയുടെ ഉള്ളടക്കത്തിനെതിരെ രംഗത്ത് വന്ന് കെ. അണ്ണാമലൈ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായി പുറത്തിറങ്ങിയ ചിത്രം ‘ടോക്‌സിക്കി’നെതിരെ മുന്‍ ബിജെപി നേതാവും ‘അണ്ണാമലൈ മക്കള്‍ ഇയക്കം’ സ്ഥാപകനുമായ കെ അണ്ണാമലൈ രംഗത്ത്. ചിത്രം സ്ത്രീവിരുദ്ധമാണെന്നും സത്രീകളെ ലൈംഗിക ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ചിത്രത്തിന് അനുമതി നല്‍കിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെയും അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്.ഫിലിം റെഗുലേഷനില്‍ കര്‍ശനമായ നിയമങ്ങള്‍ വരണമെന്നും നിലവിലുള്ള നിയമങ്ങള്‍ കടുപ്പിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. താര നിബിഡമായ ചിത്രം റിലീസ് ആയ ആദ്യ ദിവസം തന്നെ 100 കോടി കളക്ഷന്‍ നേടിയിരുന്നു.

പിന്നാലെ സമാന വിമര്‍ശനങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും ഉയരുകയും ചെയ്തു. ചിത്രത്തിന്റെ വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ച അണ്ണാമലൈ, സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകള്‍ കുട്ടികള്‍ കണ്ടാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടു.സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ എല്ലാ നഗരങ്ങളിലും കോളേജുകളിലും പോകാറുണ്ട്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇത്തരം കാര്യങ്ങള്‍ക്ക് അനുമതി നല്‍കുന്നു. ഈ സിനിമ സ്ത്രീകള്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കുന്നുണ്ടോ? ഇല്ല. സിനിമകളില്‍ പല കാര്യങ്ങളും സംഭവിക്കാറുണ്ട്, അവ നിങ്ങളെ സ്വാധീനിക്കുകയും ചെയ്യും’, അണ്ണാമലൈ പറഞ്ഞു.

‘സമൂഹം പലതും പറഞ്ഞേക്കാം, ചിലപ്പോള്‍ നിങ്ങളെ അംഗീകരിച്ചെന്നു വരില്ല. എന്നാല്‍ എല്ലാവരും നിങ്ങളെ ഉറ്റുനോക്കും എന്നതാണ് പ്രധാനം. എന്റെ പണത്തിനല്ല, മറിച്ച് എന്റെ ജോലിക്കാണ് എനിക്ക് ബഹുമാനം ലഭിക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാനും സ്വന്തം ചിന്തകളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനും ഈ സമൂഹത്തില്‍ വിജയിക്കാനും ഓരോ സ്ത്രീക്കും പെണ്‍കുട്ടിക്കും കഴിയുമെന്ന് സംവിധായിക തെളിയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, എന്നായിരുന്നു ഹൈദരാബാദില്‍ നടന്ന ‘ടോക്‌സിക്’ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ യാഷ് പറഞ്ഞത്.

സിനിമയില്‍ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്ന രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയും സംവിധായിക ഗീതു മോഹന്‍ദാസിനെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ടായിരുന്നു യാഷിന്റെ പ്രതികരണം. പെണ്‍കുട്ടികളോട് ഈ സിനിമ തിയേറ്ററുകളില്‍ പോയി കാണാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ട്രെയിലറില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി, സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു ഘടകം ഈ സിനിമയിലുണ്ട്. സിനിമ കണ്ട് ആസ്വദിക്കൂ. പെണ്‍കുട്ടികളേ, നിങ്ങള്‍ക്കിത് തീര്‍ച്ചയായും ഇഷ്ടപ്പെടും’, എന്നും യാഷ് പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...

അയിരൂര്‍ മാനവമൈത്രി ചതയ ജലഘോഷയാത്ര നടന്നു

0
അയിരൂര്‍ : അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മാനവമൈത്രി ചതയ ജലഘോഷയാത്ര പുതിയകാവ്...