Monday, May 6, 2024 12:30 am

സ്‌കൂട്ടറില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച്‌ ആറ്റില്‍ച്ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : സ്‌കൂട്ടറില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച്‌ ആറ്റില്‍ച്ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ ആളുകളില്‍ നിന്ന് പണംതട്ടിയെന്ന് ആരോപിതനായ പിലാപ്പുഴ മയൂരം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഹരിപ്പാട് സ്വദേശി സുബ്രഹ്മണ്യ(55)ന്റെ മൃതദേഹമാണ് ആയാപറമ്പ് കടവിനരികെ നിന്നു കണ്ടെടുത്തത്.

ബുധനാഴ്ച രാവിലെ പായിപ്പാടു പാലത്തില്‍ നിന്നാണ് ആറ്റില്‍ ചാടിയതെന്നു പോലീസ് പറഞ്ഞു. സ്‌കൂട്ടറിലാണ് ഇയാള്‍ പായിപ്പാട്ടെത്തിയത്. ഒരാള്‍ ആറ്റില്‍ച്ചാടിയെന്നറിഞ്ഞാണ് പോലീസ് സ്‌കൂട്ടര്‍ പരിശോധിച്ചത്. വിലാസമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും ആറ്റില്‍ തിരഞ്ഞെങ്കിലും ബുധനാഴ്ച മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊതുമേഖലാസ്ഥാപനമായ കൊല്ലം പള്ളിമുക്ക് മീറ്റര്‍ കമ്ബനിയില്‍ (യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ജോലി വാഗ്ദാനം ചെയ്ത് സുബ്രഹ്മണ്യന്‍ പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. അന്വേഷണം നടക്കവേയാണ് ആത്മഹത്യ ചെയ്ത വാര്‍ത്തയെത്തിയത്.

കമ്പനിയുടെ മുദ്രവെച്ച ലെറ്റര്‍ പാഡുണ്ടാക്കി വ്യാജ നിയമന ഉത്തരവു തയ്യാറാക്കുകയായിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ആറുപേരാണ് കമ്പനിയില്‍ വ്യാജ ഉത്തരവുമായെത്തിയത്. തട്ടിപ്പു ശ്രദ്ധയില്‍പ്പെട്ടയുടന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഇരവിപുരം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.ആര്‍. വിനയകുമാര്‍ പറഞ്ഞു. ആലപ്പുഴ കൈചൂണ്ടി സ്വദേശിനിയില്‍ നിന്ന് ഓഫീസ് ജോലിക്കായി രണ്ടരലക്ഷം രൂപയും മുഹമ്മ സ്വദേശിയില്‍നിന്ന് പ്യൂണ്‍ ജോലിക്കായി രണ്ടരലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്.

യുവതിയുടെ ബന്ധുവില്‍നിന്ന് 30,000 രൂപയും മുഹമ്മ സ്വദേശിയില്‍നിന്ന് കാല്‍ലക്ഷവും കൈപ്പറ്റിയിരുന്നെന്നും പരാതിയില്‍ പറയുന്നു. കായംകുളം താപനിലയത്തിലെ ഉന്നതോദ്യോഗസ്ഥനാണെന്നു പറഞ്ഞ് ആലപ്പുഴ ഗുരുപുരം സ്വദേശികളായ എന്‍ജിനിയറിങ് ബിരുദധാരികളില്‍നിന്ന് 65,000 രൂപവീതം വാങ്ങിയതായും പരാതിയുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ വാടയ്ക്കൽ...

തട്ടിപ്പുകാർ നിങ്ങളുടെ പാൻ കാർഡ് ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ കണ്ടെത്താം; പരാതിപ്പെടേണ്ടത് എങ്ങനെ എന്നറിയാം

0
രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ബാങ്കിംഗ്, ആദായനികുതി...

ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു ; മൂന്ന് പേർ അറസ്റ്റിൽ

0
മാനന്തവാടി: തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ...

രാഹുൽ റായ്ബറേലിയിൽ മത്സരിക്കുന്നതിലാണ് മോദിക്ക് താത്പര്യം ; ​ഗുജറാത്തിലെ വികസന വാദങ്ങൾ ശരിയെങ്കിൽ മോദിക്ക്...

0
ദില്ലി : രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം നോക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് സ്വന്തം...