ഹരിദാസൻ വധം : ബിജെപി കൗൺസിലർ കെ ലിജേഷ്‌ ഒന്നാംപ്രതി ; ആകെ 17 പ്രതികൾ

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : പൂന്നോല്‍ താഴെ വയലിലെ ഹരിദാസനെ വധിച്ച കേസില്‍ ബിജെപി കൗണ്‍സിലര്‍ കെ ലിജേഷ് ഒന്നാപ്രതിയായും മറ്റ് 16 പേരെയും പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 88ാം ദിവസമാണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കുന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് കൂടിയായ കെ ലിജേഷ്, മണ്ഡലം സെക്രട്ടറി മള്‍ട്ടി പ്രജി എന്നിവരാണ് പ്രധാന പ്രതികള്‍. ധര്‍മടം അണ്ടലൂര്‍ സ്വദേശിയും അധ്യാപികയുമായ പി രേഷ്മ കേസില്‍ പതിനഞ്ചാം പ്രതിയാണ്.

തിരിച്ചറിഞ്ഞ പതിനേഴ് പ്രതികളില്‍ പതിനഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്. പി രേഷ്മയടക്കം രണ്ട്പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്. കേസില്‍ പ്രതികളായ കെ വി വിമിന്‍, ദേവികൃപയില്‍ അമല്‍ മനോഹരന്‍, ചാലിക്കണ്ടി വീട്ടില്‍ സി കെ അശ്വന്ത്, ചെള്ളത്ത് കിഴക്കയില്‍ സി കെ അര്‍ജുന്‍, ചാലിക്കണ്ടി വീട്ടില്‍ ദീപക് സദാനന്ദന്‍, സോപാനത്തില്‍ കെ അഭിമന്യു, പന്തക്കല്‍ വയലില്‍പീടിക ശിവഗംഗയില്‍ പി കെ ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ് അശോക് എന്നിവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...