Tuesday, May 7, 2024 12:05 pm

കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സ്‌കൂളുകളില്‍ ഒരു അധ്യാപകനെ ചുമതലപ്പെടുത്തുo : മന്ത്രി വി. ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സ്‌കൂളുകളില്‍ ഒരു അധ്യാപകനെ ചുമതലപ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.
ശിവന്‍കുട്ടി. കുട്ടികളില്‍ ടൈപ്പ് വണ്‍ പ്രമേഹം വര്‍ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ നിവേദന പ്രകാരം ഇന്‍സുലിന്‍ കുത്തിവെയ്പ്പിനു സൗകര്യമാകുന്ന രീതിയില്‍ ഒരു ക്ലാസ്‌റൂം സജ്ജമാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് കാലത്തിനു ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ പുറത്തിറക്കിയ മാര്‍ഗരേഖ പാലിച്ചാകും ഇത്തവണയും വിദ്യാലയങ്ങള്‍ തുറക്കുകയെന്നു മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം. മെയ് 27, 28, 29 തീയതികളില്‍ സംസ്ഥാനത്ത് പ്രാദേശിക അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ യജ്ഞം സംഘടിപ്പിക്കും. ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവ വഴി വാക്‌സിനേഷന്‍ നടത്താം. സ്‌കൂള്‍ തുറക്കുന്ന ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികളുടെ കണക്കെടുത്ത് സ്‌കൂളില്‍ത്തന്നെ വാക്‌സിന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എസ്‌എസ്‌എല്‍സി പരീക്ഷാ മാന്വല്‍ തയ്യാറാക്കുന്നതിനു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എസ്‌ഇആര്‍ടിക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. പുതിയ പരീക്ഷാമാന്വലിന്റെ അടിസ്ഥാനത്തിലാകും അടുത്ത എസ്‌എസ്‌എല്‍സി പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാത്യു കുഴൽനാടൻ ശല്യക്കാരനായ വ്യവഹാരിയായി ; എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ഇപിജയരാജന്‍

0
തിരുവനന്തപുരം: മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതി വിധി കുഴൽനാടന്‍റേയും...

തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതീക്ഷേത്രത്തിലെ പറക്കെഴുന്നള്ളിപ്പ് നാളെ മുതല്‍

0
പന്തളം : തോന്നല്ലൂർ പാട്ടുപുരക്കാവ് ഭഗവതീക്ഷേത്രത്തിലെ പറക്കെഴുന്നള്ളിപ്പ് മേയ് എട്ടുമുതൽ 16...

പകൽ സമയങ്ങളിൽ വൈദ്യുതി നിലച്ചാൽ കോയിപ്രം ഗ്രാമപ്പഞ്ചായത്ത് പിന്നെ ഇരുട്ടില്‍

0
പുല്ലാട് : പകൽ സമയങ്ങളിൽ വൈദ്യുതി നിലച്ചാൽ കോയിപ്രം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്...

ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി ; 3 രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി

0
കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെ...