Tuesday, June 11, 2024 11:04 pm

കൂളിമാട് പാലത്തില്‍ നിര്‍മാണത്തിനിടെ തകര്‍ന്നുവീണ ബീമുകള്‍ ഉടന്‍ നീക്കിത്തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കൂളിമാട് : കൂളിമാട് പാലത്തില്‍ നിര്‍മാണത്തിനിടെ തകര്‍ന്നുവീണ ബീമുകള്‍ ഉടന്‍ നീക്കിത്തുടങ്ങും. പൊതുമരാമത്ത് വകുപ്പില്‍നിന്ന് ഇതിനുള്ള അനുമതി രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് വിവരം. അനുമതി ലഭിക്കുന്ന മുറക്കായിരിക്കും നീക്കിത്തുടങ്ങുക. നീക്കുന്നതിനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഇതിനായി വലിയ ക്രെയിനുകള്‍ കഴിഞ്ഞ ദിവസംതന്നെ എത്തിച്ചിരുന്നു. 35 മീറ്റര്‍ നീളമുള്ള മൂന്ന് ബീമുകളാണ് തകര്‍ന്നുവീണത്. ഒന്ന് ചാലിയാറിലേക്ക് പതിക്കുകയും രണ്ടെണ്ണം മറിഞ്ഞുവീണ നിലയിലുമാണ്. പുഴയിലേക്ക് പതിച്ച ബീമാണ് ആദ്യം നീക്കുക.

പാലത്തില്‍ തങ്ങിനില്‍ക്കുന്ന ബീമുകള്‍ മുറിച്ച്‌ ചെറിയ ഭാഗങ്ങളാക്കിയായിരിക്കും നീക്കുക. ബീമുകള്‍ നീക്കിയ ശേഷം തൂണുകളുടെ ബലപരിശോധന നടത്തും. മേയ് 16ന് രാവിലെ ഒമ്പതോടെയാണ് കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണത്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച്‌ ബീമുകള്‍ ഘടിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ഹൈഡ്രോളിക് ജാക്കി പ്രവര്‍ത്തിപ്പിക്കുന്നതിനിടയിലുണ്ടായ സാങ്കേതിക തകരാറാണ് ബീമുകള്‍ തകര്‍ന്നുവീഴാന്‍ കാര ണമെന്നാണ് നിര്‍മാണ ചുമതലയുള്ള യു.എല്‍.സി.സി നല്‍കിയ വിശദീകരണം. പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ എം.അന്‍സാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്ത് ദിവസം മാത്രം പ്രായം, തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 601ാമത്തെ കുഞ്ഞെത്തി ; കുഞ്ഞിന് പേരിട്ടു

0
തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. 10 ദിവസം പ്രായവും 2.8 കിലോഗ്രാം...

കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

0
തിരുവനന്തപുരം: കേരളത്തിൽ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് എൻ കെ...

സംസ്കൃത സർവ്വകലാശാല അറിയിപ്പുകൾ

0
സംസ്കൃത സര്‍വ്വകലാശാലഃ ബി. എഫ്. എ. പരീക്ഷകൾ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ രണ്ടും...

ഗതാഗത മന്ത്രിക്കെതിരെ കരപ്പുറം രാജശേഖരന്റെ വേറിട്ട പ്രതിഷേധം

0
ചേർത്തല: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും വർക്കർമാരേയും പട്ടിണിയിലാക്കിയെന്നാരോപിച്ച്...