കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊയിലാണ്ടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ ശരത്, നിജീഷ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയില്‍ വച്ച്‌ കാറും ലോറിയും കൂട്ടിയിടിച്ച്‌ അപകടം നടന്നത്. കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളായ ശരത്, നിജീഷ് എന്നിവര്‍ അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

ഇവര്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച സജിത്ത് എന്ന ആളെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ സിദിഖും പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...