നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണം. മൂന്ന് മാസത്തെ സമയമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ തേടുക. കേസ് അട്ടിമറിക്കുന്നുവെന്ന് കാട്ടി അതിജീവിത നല്‍കിയ ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകുന്നതായും കേസിലെ കുറ്റപത്രം നല്‍കുന്നത് തടയണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജിയാണ് അതിജീവിത നല്‍കിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഇവര്‍ നേരില്‍കണ്ട് ഇക്കാര്യത്തിലെ തന്റെ ആശങ്ക അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ നടിയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നടിയുടെ ഭീതി അനാവശ്യമാണെന്നും കേസ് രാഷ്‌ട്രീയമായി ഉപയോഗിക്കരുതെന്നും കോടതിയില്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ജസ്‌റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...