കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പള വര്‍ധനവ് വരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കുന്നതിന് പുതിയ സമവാക്യം തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫിറ്റ്മെന്റ് ഫാക്ടറില്‍ നിന്ന് ശമ്പളം കൂട്ടുന്നതിന് പകരം പുതിയ സമവാക്യം ഉപയോഗിച്ച്‌ അടിസ്ഥാന ശമ്പളം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇതിന് പുറമെ, എല്ലാ വര്‍ഷവും അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. 2024 ന് ശേഷം ഈ ഫോര്‍മുല നടപ്പിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പുതിയ ഫോര്‍മുല അനുസരിച്ച്‌ ജീവനക്കാരുടെ ശമ്ബളത്തെ, പണപ്പെരുപ്പ നിരക്ക്, ജീവിതച്ചെലവ്, ജീവനക്കാരന്റെ പ്രകടനം എന്നിവയുമായി ബന്ധിപ്പിക്കും. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം എല്ലാ വര്‍ഷവും ശമ്പളത്തില്‍ വര്‍ധനവുണ്ടാകും. ഇത് സ്വകാര്യമേഖലയിലെ കമ്പനികളില്‍ നടക്കുന്നത് പോലെ തന്നെയായിരിക്കും എന്ന് വിദഗ്ധര്‍ അഭിപ്രായം പറയുന്നു. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ 2016 ല്‍ നടപ്പിലാക്കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നതിനുള്ള പുതിയ സമവാക്യം ഉപയോഗിച്ച്‌ എല്ലാ വര്‍ഷവും ഇവരുടെ ശമ്പളം നിശ്ചയിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, ഇക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. ശമ്പള കമ്മീഷനില്‍ നിന്ന് വേറിട്ട് ശമ്പളം വര്‍ധിപ്പിക്കുന്നതിനുള്ള ഫോര്‍മുല പരിഗണിക്കേണ്ട സമയമാണിതെന്ന് വൃത്തങ്ങള്‍ കരുതുന്നു. എല്ലാ വര്‍ഷവും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് ഒരു നല്ല ഓപ്ഷനാണ്. കേന്ദ്ര ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് അക്രോയിഡ് ഫോര്‍മുല പരിഗണിക്കാം. ഈ പുതിയ സമവാക്യം ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. നിലവില്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം ഫിറ്റ്മെന്റ് ഘടകത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഓരോ ആറു മാസത്തിലും ഈ ക്ഷാമബത്ത പരിഷ്‌കരിക്കുന്നു. എന്നാല്‍, അടിസ്ഥാന ശമ്പളത്തില്‍ വര്‍ധനയുണ്ടായിട്ടില്ല.

എല്ലാ വിഭാഗം ജീവനക്കാര്‍ക്കും തുല്യ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോള്‍ ഗ്രേഡ് – പേയ്ക്ക് അനുസരിച്ച്‌ എല്ലാവരുടെയും ശമ്പളത്തില്‍ വലിയ വ്യത്യാസമുണ്ട്. പക്ഷേ, പുതിയ സൂത്രവാക്യങ്ങള്‍ അവതരിപ്പിക്കുന്നതോടെ, ഈ വിടവ് നികത്താനും ശ്രമിക്കാം. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ 14 പേ ഗ്രേഡുകളാണുള്ളത്. എല്ലാ ശമ്പള – ഗ്രേഡിലും ജീവനക്കാരന്‍ മുതല്‍ ഉദ്യോഗസ്ഥന്‍ വരെ ഉള്‍പെടുന്നു. പക്ഷേ, അവരുടെ ശമ്പളത്തില്‍ വലിയ വ്യത്യാസമുണ്ട്.

കേന്ദ്രജീവനക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ സീ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പുതിയ ഫോര്‍മുലയുടെ നിര്‍ദ്ദേശം നല്ലതാണ്, പക്ഷേ അത്തരമൊരു ഫോര്‍മുല ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഏഴാം ശമ്പള കമീഷന്‍ ശുപാര്‍ശകള്‍ പുറപ്പെടുവിച്ച വേളയില്‍ തന്നെ ശമ്പള ഘടന പുതിയ സൂത്രവാക്യത്തിലേക്ക് മാറ്റണമെന്ന് ജസ്റ്റിസ് മാത്തൂര്‍ സൂചിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കണക്കിലെടുത്താണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തെ അപേക്ഷിച്ച്‌ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അക്രോയിഡ് ഫോര്‍മുല നല്‍കിയത് എഴുത്തുകാരനായ വാലസ് റുഡല്‍ അയ്ക്രോയിഡാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...