ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍ പങ്കെടുത്ത കര്‍ഷകദിന പരിപാടിയിലാണ് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുടെ ചിത്രം തുണികൊണ്ട് മറച്ചുവെന്ന് സിപിഐഎം പരാതി ഉന്നയിച്ചിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഇഎംഎസിനെ അവഹേളിച്ചുവെന്ന് കാട്ടി നാളെ സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും.കോണ്‍ഗ്രസും – സിപിഐ(എം) വിരുദ്ധ മുന്നണിയും ചേര്‍ന്നാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണം നടത്തുന്നത്.

കോണ്‍ഗ്രസ് എംഎല്‍എയെ പ്രീതിപ്പെടുത്താനാണ്, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ തങ്ങളാണ് അവകാശപ്പെടുന്നവര്‍ ഭരിക്കുന്ന പഞ്ചായത്ത് ഇഎംഎസിനെ അവഹേളിച്ചതെന്നാണ് സിപിഐഎം ഉന്നയിക്കുന്ന ആരോപണം.അതേസമയം കഴിഞ്ഞ ദിവസം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍, പ്രൊജക്ടര്‍ ഉപയോഗിക്കാന്‍ കെട്ടിയതാണ് ഇഎംഎസ് ചിത്രത്തിനു മുന്നിലുള്ള വെള്ളത്തുണിയെന്നും, ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എടുത്തുമാറ്റി എന്നുമാണ് പഞ്ചായത്ത് ഭരണസമിതി നല്‍കുന്ന വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...