ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന് മുതിര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജന്‍. സ്വന്തം ഭര്‍ത്താവിന്റെ പേരുമാറ്റി ഒരു സ്ത്രീയെ അപമാനിക്കുന്ന വിധത്തിലാണ് ജനം ടിവി അടക്കമുള്ളവരുടെ വാര്‍ത്താ നിര്‍മിതി. തിരുത്തിയാലും പൊറുക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണിതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയുടെ സത്രീത്വത്തെ, അന്തസിനെ അപമാനിക്കുന്ന വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ ഐടി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ കഴിയും. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാര്‍ എങ്കില്‍ അടിയന്തരമായി കേസെടുക്കണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും പ്രത്യേകിച്ച് ഒരു സ്ത്രീയെ അപമാനിക്കും വിധത്തിലാണ് ആ വാര്‍ത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഏതൊരു സ്ത്രീക്കും അന്തസുണ്ട്. അതിനെയാണ് ജനം ടിവിയും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില പത്രങ്ങളും അപമാനിച്ചത്. പി ആര്‍ കൃഷ്ണന്‍ രണ്ടാം കേരള നിയമസഭയില്‍ എംഎല്‍എ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങി. എന്നാല്‍ അത് മുന്‍ മന്ത്രി പി കെ ശ്രീമതിയാണെന്ന വ്യാജ വാര്‍ത്ത നല്‍കിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു വ്യക്തിയെ കുറിച്ച് വാര്‍ത്ത നല്‍കണമെങ്കില്‍, അവരോട് നിജസ്ഥിതി അറിയാനുള്ള മര്യാദ കാട്ടണം. ആ മര്യാദ കാട്ടിയിരുന്നെങ്കില്‍ ഇ ദാമോദരന്‍ മാസ്റ്ററുടെ ഭാര്യയായ പി കെ ശ്രീമതി ടീച്ചര്‍ പി ആര്‍ കൃഷ്ണന്റെ ഭാര്യയാകുമായിരുന്നില്ലെ’ന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....