വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍. സൈബര്‍ പൊലീസ് ആണ് അജിത്തിനെ അറസ്റ്റ് ചെയ്തത്. വനിത ശിശു വികസന വകുപ്പ് സ്ത്രീകള്‍ക്കായി നടത്തിയ പരിപാടിയെ സോഷ്യല്‍ മീഡിയയിലൂടെ അജിത്ത് അധിക്ഷേപിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കെതിരെ എഐ വീഡിയോയിലൂടെ ലൈംഗിക ചുവയുള്ള പരാമർശം നടത്തി എന്നതായിരുന്നു ഇയാള്‍ക്കെതിരായ പരാതി. ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് അറസ്റ്റ്.സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് റീസര്‍ജ് സേഫ് വുമന്‍ സേഫ് കേരള വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വനിതകളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അധിക്ഷേപവുമായി മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തുന്നത്.സംസ്ഥാന വന്നിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി 9.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം എം ജി റോഡില്‍ യൂണിവേഴ്‌സിറ്റി ജംഗ്ഷന്‍ മുതല്‍ ആയുര്‍വേദ കോളേജ് ജംഗ്ഷന്‍ വരെയാണ് പരിപാടി നടന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ജംഗ്ഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...