Tuesday, April 30, 2024 6:56 pm

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ജാതി വിവേചനം നടത്തിയെന്ന പരാതിയില്‍ കേസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ (നിഫ്റ്റി) ജാതി വിവേചനം നടത്തിയെന്ന പരാതിയില്‍ ഡയറക്ടര്‍ അനിത മേബല്‍ മനോഹര്‍, ജോയിന്റ് ഡയറക്ടര്‍ നരസിംഹന്‍ എന്നിവര്‍ക്കെതിരെ കേസ്. പട്ടികജാതി, വര്‍ഗ്ഗ പീഡന നിരോധന നിയമ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ അധ്യാപകര്‍ തമ്മിലുള്ള ശീതസമരമാണു പോലീസ് സ്റ്റേഷന്‍ കയറിയത്. നിഫ്റ്റിലെ സീനിയര്‍ അസിസ്റ്റന്റ്. ഡയറക്ടര്‍ കെ.ഇളഞ്ചെഴിയന്റെ പരാതിയിലാണു ജാതി വിവേചന കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്ഥാപനത്തിലെ പ്രധാന കെട്ടിടത്തിലെ ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന ഇളഞ്ചെഴിയനെ അടുത്തിടെ വിദ്യാര്‍ത്ഥി ഹോസ്റ്റലിലേക്കു മാറ്റിയിരുന്നു. പകരം മറ്റൊരു ജാതിയില്‍പെട്ട ജൂനിയറായ റിസര്‍ച്ച്‌ അസിസ്റ്റന്റിനെ പ്രധാന കെട്ടിടത്തിലേക്കു കൊണ്ടുവന്നതായും തരമണി പോലീസ് തയ്യാറാക്കിയ എഫ്.ആര്‍.ആറില്‍ പറയുന്നു. പകവീട്ടലിന്റെ ഭാഗമായി പരാതിക്കാരനെതിരെ ഡയറക്ടര്‍ ലൈംഗിക പീഡന പരാതിയും നല്‍കിയിരുന്നു. ഇതു വ്യാജമാണെന്ന് സ്ഥാപനത്തിലെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞതായും എഫ്.ഐ.ആറിലുണ്ട്.

അതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡയറക്ടര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറില്‍ വിജിലന്‍സ് വകുപ്പു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ഇളഞ്ചെഴിയനെ പ്രധാന കെട്ടിടത്തില്‍ നിന്നു കുടിയിറക്കിയതെന്നാണു ഡയറക്ടറുടെ വാദം. രാജ്യത്തെ മുന്‍നിര ഫാഷന്‍ ടെക്നോളജി സ്ഥാപനമായ നിഫ്റ്റിന്റെ ചെന്നൈ ക്യാംപസില്‍ ഏറെകാലമായി അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡെങ്കിപ്പനി തടയാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം: മന്ത്രി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത...

മദ്യം വാങ്ങാൻ പണം ചോദിച്ചു, കൊടുക്കാതിരുന്നതോടെ ആസിഡ് ഒഴിച്ചു ; യുവാവിന്റെ കാഴ്ച പോയി,...

0
കൊച്ചി : മദ്യം വാങ്ങാൻ പണം കടചോദിച്ചത് നൽകാത്തതിന് യുവാവിന്‍റെ മുഖത്ത്...

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം : അംഗീകാരം നേടുന്ന പതിനൊന്നാമത്തെ...

0
തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക്...

പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗവും ക്വാളിറ്റി കൺട്രോൾ വിഭാഗവും പന്തളം -മാവേലിക്കര റോഡിൽ പരിശോധന...

0
പന്തളം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗവും ക്വാളിറ്റി കൺട്രോൾ വിഭാഗവും പന്തളം...