ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 500 കോടി രൂപ വിലമതിക്കുന്ന 52 കിലോ കൊക്കെയ്ന്‍ രഹസ്യാന്വേഷണ വിഭാഗം പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍ : ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 500 കോടി രൂപ വിലമതിക്കുന്ന 52 കിലോ കൊക്കെയ്ന്‍ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ഓപ്പറേഷന്‍ നാംകീന്‍ എന്ന പേരില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ പരിശോധനയിലാണ് ഉപ്പ് ചാക്കുകളില്‍ ഒളിപ്പിച്ച്‌ കടത്തിയ കൊക്കെയ്ന്‍ കണ്ടെടുത്തത്. മൊത്തം 25000 കിലോഗ്രാം ഭാരമുള്ള 1000 ഉപ്പ് ചാക്കുകള്‍ക്കുള്ളിലാണ് കൊക്കെയ്ന്‍ കടത്തിയത്. ഇറാനില്‍ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചില ചരക്കുകളുടെ മറവില്‍ മയക്കുമരുന്ന് വ്യാപാരത്തിനുള്ള സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സംശയാസ്പദമായി കണ്ടെത്തിയ ബാഗുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഗുജറാത്ത് സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സസിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ചാക്കുകളില്‍ കൊക്കെയ്ന്‍ ഉണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഇതുവരെ 52 കിലോ കൊക്കെയിന്‍ കണ്ടെടുത്തതായി ഡി.ആര്‍.ഐ അധികൃതര്‍ അറിയിച്ചു. ചരക്ക് ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ലക്ഷദ്വീപ് തീരത്തും വന്‍ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനുമായി തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധനബോട്ടുകളാണ് പിടിയിലായത്. ഡി.ആര്‍.ഐയും കോസ്റ്റ്ഗാര്‍ഡും സംയുക്തമായി നടത്തിയ തിരച്ചിലില്‍ അഗത്തി തീരത്ത് നിന്നാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. ഒരു കിലോ ഗ്രാം വിതമുള്ള 218 പാക്കറ്റുകളിലാണ് ഹെറോയിന്‍ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...