Saturday, June 22, 2024 2:05 am

പ്ലസ് വണ്‍ പരീക്ഷ മാറ്റണമെന്ന് ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് വണ്‍ പരീക്ഷ മാറ്റണമെന്ന് ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട്. അതേ സമയം പരീക്ഷ ആറുമാസം മുന്നേ തീരുമാനിച്ചതാണെന്നും അത് മാറ്റാനാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സര്‍ക്കാര്‍ നിലപാടുമായി നില്‍ക്കുന്നത്. പത്തുമാസം കൊണ്ട് തീര്‍ക്കേണ്ട സിലബസാണ് വെറും മൂന്നുമാസം കൊണ്ട് അദ്ധ്യാപകര്‍ എടുത്തുതീര്‍ത്തതെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പാഠ്യവിഷയങ്ങളെന്താണെന്ന് പോലും മനസ്സിലായിട്ടില്ല. പാഠ്യവിഷയങ്ങള്‍ വീണ്ടും റിവിഷന്‍ ചെയ്യാന്‍ സമയം ലഭിച്ചിട്ടില്ലെന്നും പരീക്ഷാ തിയതി നീട്ടണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

പ്ലസ് വണ്ണും പ്ലസ് ടൂവിനും പഠിക്കുന്ന കാലഘട്ടം എന്‍ട്രസ് അടക്കമുള്ള കരിയര്‍ മേഖലയ്‌ക്ക് നിര്‍ണ്ണായകമാണ്. ഫോക്കസ് ഏരിയ നിര്‍ണ്ണയിക്കണമെന്ന ആവശ്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിക്കാത്തതും വിദ്യാര്‍ത്ഥികള്‍ എടുത്തുപറഞ്ഞു. ധൃതിപടിച്ചുള്ള പരീക്ഷകള്‍ ഭാവി തകര്‍ക്കുമെന്ന ആശങ്കയാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. കൊറോണ കാലഘട്ടം ഓണ്‍ലൈന്‍ അടക്കം വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ അതീവ ഗുരുതരമായി ബാധിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേ സമയം വിദ്യാര്‍ത്ഥികള്‍ ഈ സമയത്ത് പരീക്ഷയ്‌ക്കായി തയ്യാറെടുക്കണമെന്നും സമരമാര്‍ഗ്ഗം ഉപേക്ഷിക്കണമെന്നും ആവര്‍ത്തിക്കുകയാണ് മന്ത്രി. ആറുമാസം മുന്നേ പ്രഖ്യാപിച്ച പരീക്ഷ അനുസരിച്ചാണ് പഠനം നടന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ നിലവാരം മനസ്സിലാക്കിയാണ് പരീക്ഷ തയ്യാറെടുപ്പും നടത്തിയതെന്ന മറുപടിയില്‍ ഉറച്ചു നില്‍ക്കുക യാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇത്തവണ പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ ഏഴു വരേയും പൊതു പരീക്ഷ ജൂണ്‍ 14 മുതല്‍ 30 വരേയുമാണ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പ്ലസ് ടു ക്ലാസുകള്‍ ജൂലൈ രണ്ടിന് ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ

0
ജമ്മു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ...

ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി

0
കണ്ണൂർ: ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി. ആറളം സ്വദേശികളായ...

ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കോഴിക്കോട് : കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു....

വിദേശത്തെ ജോലി ഓഫർ ഈ രാജ്യങ്ങളിലേക്കാണോ? അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ...

0
തിരുവനന്തപുരം: മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യം...