Wednesday, June 26, 2024 6:29 pm

സ്ഥലം മാറ്റവും, അവധിയെടുപ്പും മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡ് അടച്ചു പൂട്ടി

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : സ്ഥലം മാറ്റവും, അവധിയെടുപ്പും മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെ പ്രസവവാര്‍ഡ് അടച്ചു പൂട്ടി. താലൂക്കാശുപത്രിയില്‍ ഗൈനക്കോളജിസ്റ്റുകളെ സ്ഥലം മാറ്റിയതും, പുതിയ ഡോക്ടര്‍മാര്‍ അവധിയില്‍ പോയതും സാധാരണക്കാരായ ആളുകളെ ബുദ്ധിമുട്ടിക്കുന്നു. പ്രസവത്തിനായി എത്തുന്നവര്‍ക്ക് യഥാസമയം ചികിത്സ നല്‍കാന്‍ കഴിയാത്തതുമൂലം കഴിഞ്ഞ അഞ്ചുദിവസമായി ആശുപത്രിയിലെ പ്രസവവാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്. ഒരുമാസം 150 ഓളം പ്രസവം നടക്കുന്ന ആശുപത്രിയാണിത്.

സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരും ഇടത്തട്ടുകാരും ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്. ജില്ലയില്‍ത്തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗൈനക്കോളജി വിഭാഗങ്ങളിലൊന്നാണ് ഇവിടുത്തേത്. ഇവിടെയുണ്ടായിരുന്ന ഡോ.എസ്.കൃഷ്ണനുണ്ണി, ഡോ.കെ.ദീപിക, അനസ്‌തേഷ്യ വിഭാഗം ഡോ.സലീന എന്നിവരാണ് സ്ഥലം മാറ്റം ലഭിച്ച്‌ പോയത്. ഇവര്‍ക്കുപകരം കോട്ടയം കുമരകത്തുള്ള ഡോ.കല, ആലപ്പുഴയില്‍ നിന്നുള്ള ഡോ.ദിവ്യ ഗോപിനാഥ് എന്നിവര്‍ 23ന് ചുമതലയേല്‍ക്കുകയും, 24ന് ശേഷം ഇരുവരും ജോലിയിലെത്തിയിട്ടില്ല. ലീവ് അനുവദിച്ചിട്ടില്ലെന്നാണ് പറയുന്നത്.

ലീവെടുക്കാതെ പോയതാണ് ആശുപത്രിയിലെ പ്രസവ വിഭാഗം നേരിടുന്ന പ്രധാന പ്രതിസന്ധി. പകരം ഡോക്ടര്‍മാരെ എത്രയുംവേഗം നിയമിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി ജന്മഭൂമിയോട് പറഞ്ഞു. ഡോക്ടര്‍മാരുടെ ലീവ് വിവരവും ഡിഎംഒയെ ധരിപ്പിച്ചതായി അവര്‍ പറഞ്ഞു. ഒരാഴ്ചയായി പ്രസവ വാര്‍ഡ് അടഞ്ഞുകിടക്കുന്നതിനാല്‍ മലയോര മേഖലയായ എടത്തനാട്ടുകര, തിരുവിഴാംകുന്ന്, തത്തേങ്ങലം, ആനമൂളി, പൂഞ്ചോല, കാഞ്ഞിരപ്പുഴ, മുതുകുര്‍ശ്ശി, കല്ലടിക്കോട് ഭാഗത്തു നിന്നുള്ള സാധാരണക്കാരായ നിരവധി കുടുംബങ്ങളിലുള്ളവരാണ് ഡോക്ടര്‍മാരുടെ അഭാവംമൂലം ബുദ്ധിമുട്ടിലായിരിക്കുന്നത്.

പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജുമായി ബന്ധപ്പെട്ടതായി എന്‍.ഷംസുദീന്‍ എംഎല്‍എ അറിയിച്ചു. അനധികൃത ലീവെടുത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയോ പകരം ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്യുമെന്ന് എംഎല്‍എ ഉറപ്പുനല്‍കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്‌നാട്ടിലെ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി

0
ചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തുണ്ടായ വ്യാജ മദ്യദുരന്തത്തിൽ മരണം 63 ആയി....

വായന അറിവും ആനന്ദവും പകരുന്നു : ജോസഫ് എം. പുതുശ്ശേരി

0
തിരുവല്ല : അറിവും ആനന്ദവും പകരുന്നതാണ് വായനയെന്നും നമ്മളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും...

ഒരു കോടി നേടിയ ഭാഗ്യവാനാര്? ; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലമറിയാം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF 100 ലോട്ടറി...

വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള യാനങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

0
തൃശ്ശൂർ: മണ്‍സൂൺ കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ചും വ്യാജ കളര്‍കോഡ്...