Monday, April 29, 2024 7:13 am

പോക്‌സോകേസിലെ പ്രതിയെ രക്ഷിക്കാന്‍ പാര്‍ട്ടിക്കളി : പൂര്‍വവിദ്യാര്‍ത്ഥിനി കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുന്‍ അധ്യാപകന്‍ കെ.വി ശശികുമാര്‍ പ്രതിയായ പീഡന കേസുകളുടെ അന്വേഷണത്തില്‍ ആശങ്ക ഉയര്‍ത്തി പൂര്‍വവിദ്യാര്‍ത്ഥിനി കൂട്ടായ്മ. പോക്സോ കുറ്റം മറച്ചു വച്ചതുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതര്‍ക്കെതിരെ തെളിവുകള്‍ നല്‍കിയിട്ടും അന്വേഷണ പരിധിയില്‍ കൊണ്ടു വന്നില്ലെന്നാണ് പോലീസിനെതിരെയുള്ള പരാതി. പൂര്‍വ വിദ്യാര്‍ഥിനി കൂട്ടായ്മ സമര്‍പ്പിച്ച മാസ് പെറ്റീഷനില്‍ ഇതു വരെയായിട്ടും അന്വേഷണം നടന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. പോക്സോ ഉള്‍പ്പെടെ ആറു പീഡന കേസുകളില്‍ ജാമ്യം ലഭിച്ച കെ.വി ശശികുമാര്‍ ഇന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയേക്കും. അധ്യാപകന്‍ കെ.വി ശശികുമാര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014-ലും 2019-ലും രക്ഷിതാക്കളില്‍ ഒരാള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. പക്ഷേ ഈ വിവരം സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിച്ചില്ല.

തെളിവുകള്‍ കൈമാറിയിട്ടും പോലീസ് ഇത് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നില്ലെന്നും പോക്സോ കുറ്റം മറച്ചു വച്ചതിന് സ്കൂളിന് എതിരെ കേസ് എടുത്തില്ലെന്നും പരാതിക്കാര്‍ പറയുന്നു. ഇതുവരെയുള്ള അന്വേഷണം രണ്ടു പോക്സോ പരാതിയില്‍ മാത്രം ഒതുങ്ങിപ്പോയെന്നും മുപ്പത് വര്‍ഷക്കാലയളവിലെ പീഡനത്തെക്കുറിച്ച്‌ പറയുന്ന പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ മാസ് പെറ്റിഷനില്‍ ഒരു എഫ്‌ഐആര്‍ പോലും ഇതുവരെ ഇട്ടില്ലെന്നും ആക്ഷേപം ഉയരുന്നു. തെളിവുകള്‍ കൈമാറിയിട്ടും ഇതിന് എന്താണ് തടസ്സമെന്നാണ്‌ ചോദ്യം. പ്രതിയുടെ ഉന്നതതല സ്വാധീനം കാരണം കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഉണ്ട് പല പരാതിക്കാര്‍ക്കുമെന്ന് ഈ സ്കൂളിലെ അലുംനി അസോസിയേഷന്‍ അംഗം ബീന പിള്ള വ്യക്തമാക്കുന്നു.

രണ്ടു പോക്സോ കേസുകളിലും പോക്സോ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നടന്ന ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത നാലു കേസുകളിലും ശശികുമാറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. പരാതികളിലെ ഉള്ളടക്കത്തിലെ ചില സംശയങ്ങളാണ് അനുകൂലം ആയതെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുതലപ്പൊഴിയില്‍ വീണ്ടും അപകടം : ഒരാളെ കാണാതായി ; അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി

0
തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ...

രാഹുലും പ്രിയങ്കയും മത്സരിക്കുമോ ?; അമേഠി -റായ്ബറേലി മണ്ഡലങ്ങളിലെ സസ്പെൻസ് കോൺഗ്രസ് സ്ഥാനാർഥി...

0
ഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകാൻ...

ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം; ഒരാള്‍ക്ക് കുത്തേറ്റു

0
മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്‍റെ പരസ്യ പരാക്രമം. സംഭവത്തില്‍ ഒരാള്‍ക്ക്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; എം.എം വർഗീസിനെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യം...

0
തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂർ ജില്ലാ...