കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഉദ്ഘാടനവും പ്രഥമ ഇ.എസ് മേനോന്‍ സ്മാരക പുരസ്‌കാരദാനവും നടന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി റിഫൈനറീസ് ഫിനാന്‍സ് ഡയറക്ടറും ശാസ്ത്രീയ സംഗീത പ്രേമിയുമായിരുന്ന പരേതനായ ഇളമന സുധീന്ദ്ര മേനോന്റെ സ്മരണാര്‍ഥം രൂപീകരിച്ച കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനവും പ്രഥമ ഇ.എസ്. മേനോന്‍ സ്മാരക പുരസ്‌കാരദാനവും തൃപ്പൂണിത്തുറ അഭിഷേകം ഓഡിറ്റോറിയത്തില്‍ നടന്നു. മേള കുലപതി പത്മശ്രീ പെരുവനം കുട്ടന്‍ മാരാരും ഇ.എസ്. മേനോന്റെ പത്‌നി ജയശ്രീ മേനോനും ചേര്‍ന്ന് ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഇ.എസ്. മേനോന്‍ സ്മാരക സംഗീതശ്രീ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന് പെരുവനം കുട്ടന്‍ മാരാര്‍ സമ്മാനിച്ചു. യുവ സംഗീതജ്ഞര്‍ക്ക് ഏര്‍പ്പെടുത്തിയ സംഗീത പ്രതിഭ പുരസ്‌കാരം സുദീപ് പാലനാടിന്  പ്രമുഖ കര്‍ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ ഡോ. ശ്രീവത്സന്‍ ജെ. മേനോന്‍ സമ്മാനിച്ചു.  25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഗുരുവായൂര്‍, ശബരിമല മുന്‍ മേല്‍ശാന്തി എഴിക്കോട് സതീശന്‍ നമ്പൂതിരി, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി എഴിക്കോട് ഹരി നമ്പൂതിരി, ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി സുദീപ് പാലനാടിന്റെ ഫ്യൂഷന്‍ സംഗീത പരിപാടിയും നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...