കൊങ്കണ്‍ റെയില്‍വെ വഴി സര്‍വ്വീസ്‌ നടത്തുന്ന തീവണ്ടികളുടെ മണ്‍സൂണ്‍ സമയക്രമം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊങ്കണ്‍ റെയില്‍വെ വഴി സര്‍വ്വീസ്‌ നടത്തുന്ന തീവണ്ടികളുടെ മണ്‍സൂണ്‍ സമയക്രമം വെള്ളിയാഴ്‌ച മുതല്‍ നിലവില്‍ വരും.ഒക്‌ടോബര്‍ 31 വരെയാണ്‌ പുതിയ ക്രമീകരണം. പുറപ്പെടുന്ന സ്‌റ്റേഷനില്‍ നിന്ന്‌ ജൂണ്‍ 10ന്‌ യാത്ര ആരംഭിക്കുന്ന തീവണ്ടികളുടെ സമയത്തിലാണ്‌ വ്യത്യാസമുണ്ടാകുക. ആഴ്‌ചയില്‍ മൂന്ന്‌ ദിവസമുള്ള രാജധാനി എക്‌സ്‌പ്രസ്‌ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത്‌ നിന്ന്‌ പുതിയ സമയമായ ഉച്ചയ്‌ക്ക്‌ 2.40 നാണ്‌ പുറപ്പെടുക.

കൊല്ലം (3.34), ആലപ്പുഴ (4.58), എറാണാകുളം (6.30), ത്രീശൂര്‍ (8.02) ഷൊര്‍ണൂര്‍ (8.55), കോഴിക്കോട്‌ (10.17), കണ്ണൂര്‍ (11.37), കാസര്‍ക്കോട്‌ (അടുത്ത ദിവസം പുലര്‍ച്ചെ 12.44), മംഗളൂരു ജംങ്ഷന്‍ (പുലര്‍ച്ചെ1.50) എന്നിങ്ങനെയാണ്‌ പുതിയ സമയം. തിരിച്ച്‌ ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.16ന്‌ നിസാമൂദ്ധീനില്‍ നിന്ന്‌ പുറപ്പെടും. മംഗളൂരു ജംങ്ഷനില്‍ (ഉച്ചയ്‌ക്ക്‌ 2.05), കാസര്‍ക്കോട്‌ (2.54), കണ്ണൂറ (4.12), കോഴിക്കോട്‌ (5.37), ഷൊര്‍ണൂര്‍ ജംങ്ഷന്‍ (7.25), തൃശൂര്‍ (8.07), ഏറണാകുളം (9.25), ആലപ്പുഴ (10.43), കൊല്ലം (അടുത്ത ദിവസം പുലര്‍ച്ചെ 12.23) , തിരുവനന്തപുരം 1.50 നും എത്തും.

ദിവസവും രാവിലെ 10.40ന്‌ ഏറാണാകുളത്ത്‌ നിന്ന്‌ പുറപ്പെടുന്ന മംഗള എക്‌സ്‌പ്രസ്‌ പ്രധാന സ്‌റ്റേഷനുകളില്‍ എത്തുന്ന സമയം-തൃശൂര്‍ (12.02), ഷൊര്‍ണൂര്‍ (12.55), കോഴിക്കോട്‌ (2.42), കണ്ണൂര്‍ (4.12), പയ്യന്നൂര്‍ (4.49), കാഞ്ഞങ്ങാട്‌ (5.19), കാസര്‍ക്കോട്‌ (5.34) മംഗളൂരു ജംങ്ഷന്‍ (7 മണി), മഡ്‌ഗോവ (അടുത്ത ദിവസം പുലര്‍പ്പെ 1.10) എന്നിങ്ങനെയാണ്‌ സമയ ക്രമം. തിരിച്ച്‌ നിസാമൂദ്ധീനില്‍ നിന്ന്‌ പുലര്‍ച്ചെ 5.40 പുറപ്പെടും. മംഗളൂരു ജംങ്ഷന്‍ (രാത്രി 11.40), കാര്‍ക്കോട്‌ (അടുത്ത ദിവസം പുലര്‍ച്ചെ 12.33), പയ്യന്നൂര്‍ (1.24), കണ്ണൂര്‍(2.07), കോഴിക്കോട്‌ (3.32), ഷൊര്‍ണൂര്‍ (രാവിലെ 6.05), തൃശൂര്‍ (7.22) ,എറാണാകുളം(10.25).

തിരുവനന്തപുരം- ലോകമാന്യ തിലക്‌ നേത്രാവതി എക്‌സ്‌പ്രസ്‌ ദിവസവും രാവിലെ 9.15 ന്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ യാത്ര ആരംഭിക്കും. ഏറാണാകുളം ജംങ്ഷന്‍ (ഉച്ചയ്‌ക്ക്‌ 1.25) തൃശൂര്‍(2.47), ഷൊര്‍ണൂര്‍ (3.45), കോഴിക്കോട്‌ (5.12), കണ്ണൂര്‍ (6.42), പയ്യന്നൂര്‍ (7.14), കാഞ്ഞങ്ങാട്‌ (7.48), കാസര്‍ക്കോട്‌ (8.08) എന്നിങ്ങനെയാണ്‌ സമയക്രമം. കൊങ്കണ്‍ മേഖലയില്‍ മണ്ണിടിച്ചല്‍ സാധ്യതയുള്ളത്‌ കാരണം വേഗനിയന്ത്രണം ആവശ്യമായതിനാലാണ്‌ സമയ ക്രമീകരണം. 33 തീവണ്ടികളുടെ സമയത്തില്‍ മാറ്റം വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...