മുഖ്യമന്ത്രിക്ക് കീഴ്‌പ്പെടണമെന്ന് ഭീഷണി ; സ്വപ്‌ന സുരേഷിന്റെ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍. തന്നെ ഷാജി കിരണ്‍ എന്നയാള്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രിക്ക് കീഴ്‌പ്പെടുന്നതാണ് നല്ലതെന്ന് അയാള്‍ പറഞ്ഞു. രഹസ്യമൊഴി നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഷാജി കിരണ്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു. ഇന്നലെ (8-6-22)ന് യുപി രജിസ്‌ട്രേഷനുള്ള വാഹനത്തില്‍ ഷാജി കിരണ്‍ തന്നെ വന്നുകണ്ടു, ഭീഷണിപ്പെടുത്തി എന്നാണ് സ്വപ്‌ന ഉന്നയിക്കുന്ന ആരോപണം. എം.ശിവശങ്കര്‍, മുഖ്യമന്ത്രി, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ഷാജി കരുണിന് അടുത്ത ബന്ധമുണ്ട്.

ഇയാള്‍ തന്നോട് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തിയ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. മൊഴിയുമായി മുന്നോട്ട് പോയാല്‍ പുറം ലോകം കാണില്ലെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ഷാജി കിരണ്‍ ഭീഷണിപ്പെടുത്തി. സരിത്തിനെ കൂടി ഉള്‍പ്പെടുത്തി കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഷാജി കിരണ്‍ പറഞ്ഞതായി സ്വപ്‌ന പറഞ്ഞു….

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...