ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി ജോർജ്. പൂഞ്ഞാറിൽ നാലരക്കൊടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ബിജെപി നേതൃത്വം അനുവദിച്ച പണം നേതാക്കൾ തട്ടിയെടുത്തുവെന്നാണ് പിസി ജോർജിന്റെ ആരോപണം. കഴിഞ്ഞ മാസം എരുമേലിയിൽ നടന്ന പ്രസംഗത്തിലാണ് പിസി ജോർജ് തട്ടിപ്പിനെ കുറിച്ച് പരാമർശിച്ചത്. പൂഞ്ഞാറിലേക്ക് നാലരക്കൊടി രൂപ ബിജെപി നേതൃത്വം നൽകിയിരുന്നുവെന്നും ആരൊക്കെയാണ് വീതം പറ്റിയതെന്ന് തനിക്കറിയില്ലെന്നും പി സി ജോർജ് വെളിപ്പെടുത്തി.

ബിജെപി നേതാവ് സജിയാണ് പണം കൈകാര്യം ചെയ്തത്. നാല് കോടി 45 ലക്ഷം രൂപ ചിലവായെന്ന് കാണിച്ച് തെഞ്ഞെടുപ്പിന് ശേഷം തനിക്ക് കണക്ക് തന്നു. തന്ന കണക്ക് കാണിച്ചാൽ ബിജെപി പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാകുമെന്നും പിസി ജോർജ് പരിഹസിച്ചു. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കണം എന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. പണം എവിടെ പോയെന്ന് തനിക്കറിയില്ല. ബിജെപി പണം ഉപയോഗിച്ച് എല്ലാവരും കാർ പുതിയത് വാങ്ങിക്കുകയാണ്. ബിജെപിയുടെ പണം ഉപയോഗിച്ച് കാർ മേടിച്ചാൽ കാറിടിച്ചു പോകുമെന്നും പിസി ജോർജ് പ്രസംഗത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...