Tuesday, May 7, 2024 3:31 pm

മെക്സിക്കോയിൽനിന്ന് യുഎസിലേക്ക് തുരങ്കം ; എത്തുന്നത് കാലിഫോർണിയയിൽ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൻ : മെക്സിക്കൻ അതിർത്തിയായ ടിജ്വാനയില്‍ നിന്ന് യുഎസിലേക്ക് മയക്കുമരുന്ന് കടത്താൻ നിർമ്മിച്ച ഒരു വലിയ തുരങ്കം കണ്ടെത്തി. 243 മീറ്റർ നീളമുള്ള ഈ തുരങ്കത്തിൽ, റെയിലുകളും, ലൈറ്റുകളും നിറയെ വായുസഞ്ചാരവും ഉണ്ട്. മെക്സിക്കൻ അതിർത്തിയിൽ നിന്ന് യുഎസിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മെക്സിക്കോ പോലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അതിർത്തി പരിശോധനയിലാണ് ഈ തുരങ്കം കണ്ടെത്തിയത്. ആരുടെയും കണ്ണിൽ പെടാതെ ടിജ്വാനയുടെ അതിർത്തി പ്രദേശത്ത് നിർമ്മിച്ച ഈ തുരങ്കം മയക്കുമരുന്ന് കടത്തിന്റെ ഒരു പ്രധാന പാതയായിരുന്നു. തുരങ്കം ഒരു വീടിനകത്താണ് ആരംഭിക്കുന്നത്, അതിനാൽ അത് പുറത്തുനിന്ന് കാണാനും കഴിയില്ല.

കാലിഫോർണിയയിലാണ് തുരങ്കം അവസാനിക്കുന്നത്. അത്യാധുനിക റെയിലുകളും ലൈറ്റിംഗ് സംവിധാനങ്ങളും തുരങ്കത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. തുരങ്കം ആറ് നില താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. വായുസഞ്ചാര മാർഗങ്ങളും ശരിയായി നിർമ്മിച്ചിട്ടുണ്ട്. ഭൂപ്രകൃതി കൂടുതൽ അനുയോജ്യമായ മെക്സിക്കോയുടെ പടിഞ്ഞാറൻ അതിർത്തിയിലൂടെ വലിയ തോതിൽ മയക്കുമരുന്ന് കടത്ത് നടക്കുന്നു. ഒരു മാസത്തിനിടെ ഇതേ പ്രദേശത്ത് കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൗറീഷ്യസിലേക്ക് ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ ഇന്ത്യ

0
ദില്ലി: മൗറീഷ്യസിലേക്ക് ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ ഇന്ത്യ....

അമ്പലപ്പുഴയിലെ ഇട തോടുകൾ പോള നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിൽ

0
അമ്പലപ്പുഴ : അമ്പലപ്പുഴയിലെ ഇട തോടുകൾ പോള നിറഞ്ഞ് നീരൊഴുക്ക് നിലച്ച...

കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം ; വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ...

0
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട്...

പ്രഭാത നടത്തം കൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍

0
ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്‍കുന്ന വ്യായാമമാണ് നടത്തം. ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുക,...