Saturday, May 4, 2024 11:03 pm

സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ഷാജ് കിരണിനെതിരെ നടപടിയെടുക്കാതെ പോലീസ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രഹസ്യമൊഴി മാറ്റാൻ മുഖ്യമന്ത്രിയ്ക്ക് വേണ്ടി ഇടനിലക്കാരൻ സമീപിച്ചെന്ന സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരോപണവിധേയനെതിരെ നടപടിയെടുക്കാതെ പോലീസ്. മുൻ മാധ്യമ പ്രവർത്തകനായ ഷാജ് കിരൺ ആരോപണം തള്ളിയിട്ടുണ്ടെങ്കിലും സ്വപ്‍നയെ കണ്ടത് ശരിവെച്ചിരുന്നു. പോലീസിന് മുന്നിൽ എല്ലാം വെളിപ്പെടുത്താമെന്ന് ഷാജ് കിരൺ തന്നെ വ്യക്തമാക്കിയിട്ടും മൊഴി എടുക്കാതെ ഒളിച്ചുകളിക്കുകയാണ് ഇപ്പോഴും പോലീസ്.

മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ദൂതനെന്ന് പരിചയപ്പെടുത്തി ഷാജ് കിരൺ സമീപിച്ചെന്നും മൊഴി മാറ്റിയില്ലെങ്കിൽ ദീർഘകാലം ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു സ്വപ്‍നയുടെ വെളിപ്പെടുത്തൽ. വിജിലൻസ് മേധാവി എം.ആർ.അജിത് കുമാർ, ലോ ആന്റ് ഓർഡർ എഡിജിപി എന്നിവരുമായി ഇയാൾ നിരന്തരം സംസാരിച്ചെന്ന ആരോപണവും സ്വപ്‍ന ഉന്നയിച്ചു. സർക്കാറിനെയും പോലീസിനെയും പ്രതികൂട്ടിലാക്കുന്ന ആരോപണം പുറത്ത് വന്ന് ഒരു ദിവസമായിട്ടും ദൂതനായി എത്തിയ ഷാജ് കിരണിന്റെ മൊഴി എടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. ആരോപണത്തിന്റെ വാസ്തവം പുറത്ത് കൊണ്ടുവരേണ്ടത് പോലീസ് ആണ്. അന്വേഷണവുമായി സഹകരിക്കാമെന്ന് ഷാജ് കിരൺ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സ്വപ്‍നയുടെ ആരോപണത്തെ കുറിച്ചറിയില്ലെന്നും മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും പരിചയമില്ലെന്നുമായിരുന്നു ഷാ‍ജ് കിരൺ ഇന്നലെ പറഞ്ഞത്. ഒരു സഹൃത്ത് എന്ന നിലയിലാണ് സ്വപ്‍നയുമായി സംസാരിച്ചതെന്നും അവർ വിളിച്ചിട്ടാണ് അങ്ങോട്ടുപോയതെന്നും ഷാജ് കിരൺ വ്യക്തമാക്കി. ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചെന്ന ആരോപണം എഡിജിപി വിജയ് സാഖറെ തള്ളി. സ്വപ്നയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് വിജയ് സാഖറെ പറഞ്ഞു. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധമില്ലെന്നും വിജയ് സാഖറെ വ്യക്തമാക്കി. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു.

എന്നാൽ വിജിലൻസ് മേധാവി എം.ആർ അജിത് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാജ് കിരൺ കൊച്ചിയിൽ മാധ്യമ പ്രവർത്തകനായിരിക്കെ സിറ്റി പോലീസ് കമ്മീഷണർ ആയിരുന്നു എം.ആർ അജിത് കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം.ആർ.അജിത് പറഞ്ഞാണെന്നും സ്വപ്‍ന വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ രഹസ്യമൊഴി വന്നതിന് പിറകെ സരിത്തിനെ പിടിച്ചുകൊണ്ടുപോയി ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് ഷാജ് കിരണിന്‍റെ കാര്യത്തിൽ സ്വീകരിക്കുന്ന മെല്ലപ്പോക്കാണ് ഇപ്പോൾ വിമർശനത്തിനിടയാക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും

0
കൊച്ചി : ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും. സന്നിധാനത്തെ ഗസ്റ്റ്...

വിവാഹവാഗ്ദാനം നൽകിയശേഷം ലൈംഗീകപീഡനം ; യുവാവ് അറസ്റ്റിൽ

0
വയനാട് : വീട്ടിൽ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി...

15 കിലോഗ്രാം വരെ കുറയും ; ബാഗേജ് നയം പരിഷ്കരിച്ച് എയർ ഇന്ത്യ

0
ന്യൂഡൽഹി: ആഭ്യന്തര യാത്രയ്ക്കുള്ള ബാഗേജ് നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ. യാത്രക്കാർ...

ഇപ്പോൾ വേണ്ട, കാത്തിരിക്കെന്ന് കെസി വേണുഗോപാൽ ; കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി...

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താത്കാലികമായി കെപിസിസി പ്രസിഡന്റ് സ്ഥാനത്ത്...