Sunday, June 16, 2024 12:41 pm

പ്രവാചകനിന്ദ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രതയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രവാചകനിന്ദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ അതീവജാഗ്രതയില്‍. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഒന്‍പത് ജില്ലകളായി ഇതുവരെ 13 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതു വരെ 230 പേര്‍ അറസ്റ്റിലായി. അതേസമയം കേസില്‍ പ്രതികളായവരുടെ അനധികൃത കൈയ്യേറ്റങ്ങള്‍ക്കെതിരെ പ്രയാഗ് രാജില്‍ ഇന്ന് നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി, കാണ്‍പൂരിലും, സഹാറന്‍ പൂരിലും പൊളിക്കല്‍ നടപടിയുണ്ടാകും.

സംഘര്‍ഷമുണ്ടാക്കിയ സാമൂഹിക വിരുദ്ധര്‍ക്കതിരെ ബുള്‍ഡോസര്‍ നടപടിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. സംഘര്‍ഷമുണ്ടായ ജാര്‍ഖണ്ഡിലെ റാഞ്ചിയിലും, ബംഗാളിലെ ഹൗറയിലും ജാഗ്രത തുടരുകയാണ്. പ്രവാചകനെതിരായ ബിജെപി നേതാവിന്റെ ആക്ഷേപകരമായ പരാമര്‍ശത്തിനെതിരെ ഇന്ത്യക്ക് ഭീഷണിയുമായി അല്‍ ഖ്വയ്ദ രംഗത്തെത്തിയിരുന്നു. ഗുജറാത്ത്, യുപി, ബോംബെ, ഡല്‍ഹി എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് അല്‍ ഖ്വയ്ദ നല്‍കുന്നത്. ‘പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി’ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ടിടിപിയും പ്രവാചക നിന്ദയുടെ പേരില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രവാചകനെ അവഹേളിക്കുന്നവരെ വധിക്കുമെന്നും പ്രവാചകനെ അപമാനിക്കുന്നവരെ തകര്‍ക്കാന്‍ തങ്ങളുടെ ശരീരത്തിലും കുട്ടികളുടെ ശരീരത്തിലും സ്ഫോടകവസ്തുക്കള്‍ കെട്ടുമെന്നും ഭീഷണി കത്തില്‍ പറയുന്നുണ്ട്. ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ കാവിഭീകരര്‍ അവരുടെ അന്ത്യത്തിനായി കാത്തിരിക്കാനും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ കൂടിയാണ് ജാഗ്രത.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖം സുന്ദരമാക്കാൻ കറ്റാർവാഴ ഉപയോ​ഗിച്ചോളൂ ; അറിയാം…

0
മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇങ്ങനെ നിരവധി ചർമ്മ...

ഡൽഹിയിലെ കുടിവെള്ളക്ഷാമം ; പൈപ്പുകളിൽ ചോർച്ചയുണ്ടാക്കാൻ ശ്രമമെന്ന് ആം ആദ്‌മി

0
ഡൽഹി: ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തിൽ ആം ആദ്മി യും ബിജെപിയും നേർക്ക്...

അമേരിക്കയിൽ വാട്ടർപാർക്കിൽ വെടിവയ്പ്പ് ; കുട്ടികളടക്കം പത്തോളം പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ

0
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. മിഷി​ഗണിലെ ഡെട്രോയിട്ടിലാണ് സംഭവം. റോക്കെസ്റ്റർ ഹിൽസിൽ...

കർണാടകയിൽ ഇന്ധന വില വർധിപ്പിച്ചു

0
ബംഗളൂരു: കർണാടകയിൽ ഇന്ധന വില കൂട്ടി സംസ്ഥാന സർക്കാർ. പുതിയ നികുതി...