Friday, May 3, 2024 10:02 am

കശ്മീര്‍ താഴ്‌വരയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ സുരക്ഷാസേന വകവരുത്തിയത് നൂറ് ഭീകരരെ

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ഭീകരവാദം അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കശ്മീര്‍ താഴ്‌വരയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ സുരക്ഷാസേന വകവരുത്തിയത് നൂറ് ഭീകരരെ. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരസംഘടനകളായ ലഷ്‌കറെ തൊയ്ബയ്ക്ക് 63 അംഗങ്ങളെയും ജയ്‌ഷെ മുഹമ്മദിന് 24 പേരെയും നഷ്ടമായതായും കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് ഭീകരരെയാണ് സേന വധിച്ചത്. 2022 ആരംഭിച്ച്‌ അഞ്ച് മാസവും 12 ദിവസവും കഴിയുമ്പോള്‍ ഇന്നാട്ടുകാരായ 71 ഭീകരരെയും 29 വിദേശ ഭീകരരെയും വിവിധയിടങ്ങളില്‍വച്ചുണ്ടായ ഏറ്റുമുട്ടലില്‍ കൊന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 49 പ്രാദേശിക ഭീകരരെയും ഒരു വിദേശിയുമാണ് കൊല്ലപ്പെട്ടത്, ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച മാത്രം രണ്ട് ഏറ്റമുട്ടലുകളാണ് കശ്മീരിലുണ്ടായത്. ഇതില്‍ നാലു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരെല്ലാം ലഷ്‌കറെ തൊയ്ബ ബന്ധമുള്ളവരാണ്. ഇവരില്‍ രണ്ടു പേര്‍ പോലീസുദ്യോഗസ്ഥരെ വധിച്ച സംഭവത്തില്‍ പങ്കാളികളാണ്. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജുനൈദ് ഷീര്‍ഗോജ്രി, ശ്രീനഗറിലെ ക്രീസ്ബാല്‍ പാല്‍പോറയില്‍ അപ്രതീക്ഷിതമായി സുരക്ഷാ സേന വധിച്ച ആദില്‍ പരായ് എന്നിവരാണ് അവര്‍. ജുനൈദ് ഷീര്‍ഗോജ്രി മെയ് 13നുണ്ടായ പോലീസുദ്യോഗസ്ഥന്‍ റിയാസ് നായ്‌കോയുടെ കൊലപാതകത്തില്‍ പങ്കാളിയാണ്. പോലീസുകാരായ ഹസ്സന്‍ ദാര്‍, സായ്ഫുള്ള ക്വാദ്രി എന്നിവരുടെ മരണത്തിലും ഒന്‍പതുകാരിയെ പരിക്കേല്‍പ്പിച്ച സംഭവത്തിലും പ്രതിയാണ് ആദില്‍ പരായ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റാന്നിയില്‍ ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന ജോലികൾ ആരംഭിച്ചു

0
റാന്നി : റോഡിലേക്ക് ഇടിഞ്ഞുവീണ വീടിന്‍റെ സംരക്ഷണ ഭിത്തിയുടെ കല്ല് മാറ്റുന്ന...

വോട്ടെണ്ണൽ ദിവസം രാഹുലിന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി...

0
ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അമിത് ഷാ. തെരഞ്ഞെടുപ്പിൽ...

കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊട്ടാരക്കര : കൊല്ലം കൊട്ടാരക്കര കലയപുരത്ത് റോഡ് വശത്ത് നിർത്തിയിട്ട കാറിൽ...

ബോയിംഗ് വിസില്‍ബ്ലോവര്‍ ; രണ്ടാമത്തെ ആളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

0
യു എസ് : ബോയിംഗ് വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ പിഴവ് ചൂണ്ടിക്കാണിച്ച...