Monday, April 29, 2024 9:42 am

തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 12,000 കടന്നു ; 14 മരണങ്ങളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കണക്കുകള്‍ ഇന്നും ഉയര്‍ന്നുതന്നെ. തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 12,000 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 14 മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു.രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 63,063 ആണ്. ഇതുവരെ 5,24,817 മരണങ്ങളാണ് കൊവിഡ് മൂലം രാജ്യത്തുണ്ടായത്. ഇന്ന് 7985 പേര്‍ രോഗമുക്തി നേടി. 98.65 ആണ് ദേശീയ രോഗമുക്തി നിരക്ക്. ടിപിആര്‍ 2.38 ശതമാനമാണ്.

ഇതുവരെ രാജ്യത്ത് 195.67 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തു. മുതിര്‍ന്നവരില്‍ 89 ശതമാനവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡ് പ്രതിദിന കണക്ക് നോക്കിയാല്‍ 4255 കേസുകളുള‌ള മഹാരാഷ്‌ട്രയാണ് ഒന്നാമത്. 3419 കേസുകളുമായി കേരളം രണ്ടാമതാണ്. 1323 കേസുകളുമായി ഡല്‍ഹിയാണ് മൂന്നാമത്. കൊവിഡ് പ്രതിദിന മരണം കൂടുതല്‍ ഇന്ന് കേരളത്തിലാണ്. രാജ്യത്തെ ആകെ മരിച്ച 14ല്‍ എട്ടുപേരും കേരളത്തിലാണ്. മഹാരാഷ്‌ട്രയില്‍ മൂന്ന്, ഡല്‍ഹി രണ്ട്, കര്‍ണാടക ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തൃശൂരിലെ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ മരണം ; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

0
തൃശൂര്‍: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച...

മലപ്പുറത്ത് നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു

0
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി...

റബർ മരം ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം തകരാറിലായി

0
മല്ലപ്പള്ളി : 11 കെ വി ലൈനിന് മുകളിൽ റബർ മരം...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം : ജയറാം രമേശ്

0
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി...