തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 12,000 കടന്നു ; 14 മരണങ്ങളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് കണക്കുകള്‍ ഇന്നും ഉയര്‍ന്നുതന്നെ. തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 12,000 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 14 മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു.രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 63,063 ആണ്. ഇതുവരെ 5,24,817 മരണങ്ങളാണ് കൊവിഡ് മൂലം രാജ്യത്തുണ്ടായത്. ഇന്ന് 7985 പേര്‍ രോഗമുക്തി നേടി. 98.65 ആണ് ദേശീയ രോഗമുക്തി നിരക്ക്. ടിപിആര്‍ 2.38 ശതമാനമാണ്.

ഇതുവരെ രാജ്യത്ത് 195.67 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തു. മുതിര്‍ന്നവരില്‍ 89 ശതമാനവും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡ് പ്രതിദിന കണക്ക് നോക്കിയാല്‍ 4255 കേസുകളുള‌ള മഹാരാഷ്‌ട്രയാണ് ഒന്നാമത്. 3419 കേസുകളുമായി കേരളം രണ്ടാമതാണ്. 1323 കേസുകളുമായി ഡല്‍ഹിയാണ് മൂന്നാമത്. കൊവിഡ് പ്രതിദിന മരണം കൂടുതല്‍ ഇന്ന് കേരളത്തിലാണ്. രാജ്യത്തെ ആകെ മരിച്ച 14ല്‍ എട്ടുപേരും കേരളത്തിലാണ്. മഹാരാഷ്‌ട്രയില്‍ മൂന്ന്, ഡല്‍ഹി രണ്ട്, കര്‍ണാടക ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...