രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ പരിശോധനയിൽ രണ്ടു കടകളിൽനിന്നായി രണ്ടുലക്ഷംരൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. രണ്ടുപേരെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി സ്വദേശി മാഹീൻകണ്ണ്(42), ബീമാപള്ളി മിൽക്ക് കോളനി സ്വദേശി നസീർ(51) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഈ മാസം മൂന്നിന് ബീമാപള്ളി ഭാഗത്തെ കടകളോട് ചേർന്നുള്ള ഭൂഗർഭ അറയിൽ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.

ഈ കേസിലെ പ്രതികൾ നൽകിയ സൂചനയിൽനിന്നാണ് ഇവരേയും പിടികൂടിയത്. ബെംഗളൂരുവിൽനിന്നെത്തിച്ചാണ് ഇവർ രഹസ്യമായി കച്ചവടം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ.മാരായ ശ്രീജേഷ്, നിതിൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരേ പൂന്തുറ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...