Saturday, April 27, 2024 12:33 pm

ഡല്‍ഹിയിൽ കോണ്‍ഗ്രസിന്റെ ഇഡി ഓഫീസ് മാര്‍ച്ച് ; ഡീന്‍ കുര്യാക്കോസ് എംപി കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിൽ കോണ്‍ഗ്രസിന്റെ ഇഡി ഓഫീസ് മാര്‍ച്ച്, ഡീന്‍ കുര്യാക്കോസ് എംപി കസ്റ്റഡിയില്‍ കോണ്‍ഗ്രസിന്റെ ഇഡി ഓഫീസ് മാര്‍ച്ച് തുടക്കത്തിലെ തടയാന്‍ പോലീസ് ശ്രമം. എഐസിസി ഓഫീസിനു മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് നേതാക്കളെ തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റിയും മുകളിലൂടെ കടന്നും മാര്‍ച്ച് തുടരാന്‍ നീക്കം. ബാരിക്കേഡ് കടന്നുവരുന്നവരെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കി. പോലീസുമായി ഉന്തുംതള്ളും, സ്ഥലത്ത് സംഘര്‍ഷാവസ്ഥ. ഡീന്‍ കുര്യാക്കോസ് എംപി കസ്റ്റഡിയില്‍. അതേസമയം, നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇ.ഡി ചോദ്യം ചെയ്യൽ അഞ്ചാം ദിവസവും തുടരുന്നു. ചോദ്യം ചെയ്യൽ അകാരണമായി നീട്ടിക്കൊണ്ടുപോകുന്നത് ആരോപിച്ച് പ്രതിഷേധം ശക്തമാകുകയാണ് കോൺഗ്രസ്.

ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ എഐസിസി ആസ്ഥാനത്ത് സത്യഗ്രഹ സമരം നടക്കുകയാണ്. എഫ്ഐആർ പോലുമില്ലാത്ത കേസിലാണ് അഞ്ചുദിവസമായി ചോദ്യം ചെയ്യുന്നതിനും ഇത് രാഷ്ട്രീയം എന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. ചോദ്യം ചെയ്ത ശേഷം ഇന്നലെ അർധരാത്രി 12.30 ആയിരുന്നു രാഹുൽഗാന്ധി ആസ്ഥാനം വിട്ടത്.

അഞ്ചാം ദിവസത്തെ ചോദ്യം ചെയ്യലിനായി രാവിലെ കൃത്യം പതിനൊന്ന് കാലിന് രാഹുൽ വീണ്ടും ഇ.ഡി ആസ്ഥാനത്തെത്തി. ഇന്നലെ 10 മണിക്കൂറിലേറെ ആയിരുന്നു ചോദ്യം ചെയ്യൽ. നാല് ദിവസങ്ങളിലായി ചോദ്യംചെയ്യൽ 40 മണിക്കൂറിലേറെ പിന്നിട്ടു. ഇന്നും രാത്രി വരെ ചോദ്യംചെയ്യൽ നീണ്ടു നിൽക്കാൻ ആണ് സാധ്യത. ചോദ്യംചെയ്യൽ നാളെ കൂടി ഉണ്ടെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിലെ തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ്...

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ്...

മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച നടക്കില്ല ; ഇത് കുറേ നാളായി നടക്കുന്ന...

0
‌തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ്...

അതിരാത്രയാഗത്തിലെ വേദക്രിയയായ പ്രവർഗ്യം ഇന്ന് ആരംഭിക്കും

0
ഇളകൊള്ളൂർ : അതിരാത്രയാഗത്തിലെ വേദക്രിയയായ പ്രവർഗ്യം ഇന്ന് ആരംഭിക്കും. രണ്ടുതവണ ഭീമാകാരമായ...

കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയും ഒത്തുകളിച്ചുവെന്ന് സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനി

0
സൂറത്ത്: സൂറത്ത് ലോക്സഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളി ദിവസങ്ങള്‍ക്ക് ശേഷം...