Tuesday, May 7, 2024 9:29 am

ആറ് വയസുള്ള മകള്‍ വിശന്ന് കരഞ്ഞിട്ടും ഇന്‍ഡിഗോ ക്യാബിന്‍ ക്രൂ ഭക്ഷണം നല്‍കിയില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആറ് വയസുള്ള മകള്‍ വിശന്ന് കരഞ്ഞിട്ടും കോര്‍പറേറ്റ് യാത്രക്കാര്‍ക്ക് ആദ്യം ആഹാരം കൊടുക്കണമെന്ന് പറഞ്ഞ് ഇന്‍ഡിഗോ ക്യാബിന്‍ ക്രൂ ഭക്ഷണം നല്‍കിയില്ലെന്ന് യാത്രക്കാരന്‍ ആരോപിച്ചു. എന്ന യാത്രക്കാരന്‍ ട്വിറ്ററിലൂടെയാണ് അനുഭവം പങ്കുവെച്ചത്, ‘മഹത്തായ ഇന്‍ഡിഗോ 6ഇ അനുഭവം’ എന്നാണ് ഇതേക്കുറിച്ച്‌ അദ്ദേഹം കുറിച്ചത്. ‘മകള്‍ക്ക് ലഭ്യമായ ഭക്ഷണം നല്‍കാന്‍ ക്യാബിന്‍ ക്രൂവിനോട് അഭ്യര്‍ഥിച്ചു, അതിനുള്ള പണം നല്‍കാമെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. ആവര്‍ത്തിച്ച്‌ ഇക്കാര്യം അഭ്യര്‍ഥിച്ചെങ്കിലും ആദ്യം കോര്‍പറേറ്റ് യാത്രക്കാരെ സേവിക്കണമെന്ന് പറഞ്ഞ് അവര്‍ നിരസിച്ചു. യാത്രയിലുടനീളം എന്റെ മകള്‍ കരഞ്ഞുകൊണ്ടിരുന്നു, പക്ഷേ അവര്‍ ഭക്ഷണം നല്‍കിയില്ല’ അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം ആരോപണത്തോട് ഇന്‍ഡിഗോ പ്രതികരിച്ചു. ‘സര്‍, നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഞങ്ങള്‍ മനസിലാക്കുന്നു. മകള്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യം തീര്‍ചയായും പരിശോധിക്കും, എന്നിട്ട് നിങ്ങളുമായി ബന്ധപ്പെടും.’ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് ഇന്‍ഡിഗോ പ്രതിനിധി വ്യക്തമാക്കി. എയര്‍ലൈനിന്റെ മറ്റൊരു പ്രതിനിധിയും യാത്രക്കാരന്റെ പോസ്റ്റിന് താഴെ പ്രതികരിച്ചു, ‘സര്‍, ഞങ്ങളോട് സംസാരിച്ചതിന് നന്ദി. ഇത്തരം ഒരു അനുഭവത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു, ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികാരികളെ നിങ്ങളുടെ പരാതി അറിയിച്ചിട്ടുണ്ട്. ഭാവിയില്‍ നിങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’, അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സംഭവത്തെച്ചൊല്ലി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ഭക്ഷണം കൊണ്ടുനടക്കാതെ യാത്ര ചെയ്തതിന് ഒരു വിഭാഗം രക്ഷിതാവിനെ കുറ്റപ്പെടുത്തി. ‘ആറു വയസുള്ള ഒരു കുട്ടിയുടെ രക്ഷിതാവെന്ന നിലയില്‍, ഭക്ഷണം കൊണ്ടുപോകേണ്ടത് നിങ്ങളുടെ കടമയാണെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. മറ്റൊരു വിഭാഗം ട്വിറ്റര്‍ ഉപയോക്താക്കള്‍ രക്ഷിതാവിനെ ന്യായീകരിച്ച്‌ ഇന്‍ഡിഗോ ക്യാബിന്‍ ക്രൂ വിശക്കുന്ന കുട്ടിക്ക് മുന്‍ഗണന നല്‍കണമായിരുന്നെന്ന് അഭിപ്രായപ്പെട്ടു. ‘ഇത് വളരെ മോശമായ പെരുമാറ്റമാണ്. എയര്‍ലൈന്‍സിന് കുട്ടിക്ക് ബിസ്‌കറ്റുകളോ ലഘുഭക്ഷണങ്ങളോ നല്‍കാമായിരുന്നു. മുതിര്‍ന്നവര്‍ക്ക് സാഹചര്യം മനസിലാക്കാന്‍ കഴിയും, പക്ഷേ കുട്ടികള്‍ക്ക് കഴിയില്ല. എയര്‍ലൈനുകള്‍ ശിശുസൗഹൃദമായിരിക്കണം,’ കിരണ്‍ പടേല്‍ എന്ന ഉപയോക്താവ് എഴുതി.

‘ആദ്യം അവര്‍ ഒരു പ്രത്യേക കുട്ടിയെ കയറാന്‍ അനുവദിച്ചില്ല, ഇപ്പോള്‍ അവര്‍ വിശക്കുന്ന കുട്ടിക്ക് ഭക്ഷണം നല്‍കില്ല! ഇതെന്താണ്, ഇന്‍ഡിഗോ? ഒരു കുട്ടിക്ക് എന്തെങ്കിലും കഴിക്കാന്‍ എത്ര സമയമെടുക്കും? ബജറ്റിലെ ഈ കോര്‍പറേറ്റ് ഇടപാടുകാര്‍ ആരാണ്? എയര്‍ലൈനാണോ? പ്രീ-ബുകിംഗ് നല്ലതാണ്, എന്നാല്‍ കുട്ടികളും പ്രായമായവരും ശ്രദ്ധിക്കണം,’ മറ്റൊരു ഉപയോക്താവ് ഡോ. സിഡ്‌നി മൊയ്റാങ്തെം (@DrSydmoir2020) അഭിപ്രായപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിന്റെ മാലിന്യസംസ്‌കരണം കാര്യക്ഷമമല്ലെന്ന് കേന്ദ്രം

0
ചെന്നൈ: കേരളത്തിന്റെ മാലിന്യസംസ്കരണപദ്ധതികളിൽ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ (സി.പി.സി.ബി.)...

ജില്ലാ സ്റ്റേഡിയം ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി

0
പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി....

രാ​ജ​സ്ഥാ​നി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് വൻ അപകടം ; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു, നിരവധി പേ​ർ​ക്ക്...

0
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജു​ൻ​ജു​നു ജി​ല്ല​യി​ൽ മി​നി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ...

വിറക് ശേഖരിക്കാൻ കാട്ടിനുള്ളിൽ പോയ വയോധികയെ കാണാതായി ; തെരച്ചിൽ തുടർന്ന് ഉദ്യോ​ഗസ്ഥർ

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി തെരച്ചിൽ പുനരാരംഭിച്ചു. അതിരപ്പിള്ളി വാഴച്ചാൽ...