Tuesday, May 7, 2024 6:05 am

വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമായി നല്‍കുന്ന പദ്ധതിക്കും തുടക്കം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമായി നല്‍കുന്ന പദ്ധതിക്കും തുടക്കമാകുന്നു. ഇതിനുള്ള ആദ്യ സ്റ്റേഷന്‍ രാജ്യത്താദ്യമായി ഗുജറാത്തിലെ വഡോദരയില്‍ ആരംഭിക്കും. സ്റ്റേഷന് പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അനുമതിനല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് (ഐ.ഒ.സി.) സ്റ്റേഷന്‍ തുടങ്ങിയത്. വൈകാതെ കൊച്ചിയിലും ഗുജറാത്തിലെ ജാംനഗറിലും സ്ഥാപിക്കാനുമാണ് പദ്ധതി.

24 മണിക്കൂറില്‍ 75 ബസുകള്‍ക്ക് ഹൈഡ്രജന്‍ നിറയ്ക്കാവുന്ന സംവിധാനമാണ് വഡോദരയില്‍ തുടങ്ങുന്നത്. ടാറ്റയുടെ രണ്ടു ബസുകള്‍ വൈകാതെ ഓടിത്തുടങ്ങും. 99.9 ശതമാനം ശുദ്ധമായ ഹൈഡ്രജന്‍ ഐ.ഒ.സി.യുടെ ഗുജറാത്ത് റിഫൈനറിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വാഹനങ്ങളിലെ ഉപയോഗത്തിനായി ഇതുവീണ്ടും ശുദ്ധീകരിക്കും. തീയോ ചോര്‍ച്ചയോ ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷാസംവിധാനങ്ങള്‍ സ്വയംപ്രവര്‍ത്തിക്കുന്ന രീതിയാണ് ഒരുക്കിയിരിക്കുന്നതെന്ന് പെസോ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്ലോസീവ്‌സ് ഡോ.ആര്‍.വേണുഗോപാല്‍ പറഞ്ഞു. രാജ്യത്ത്, വാഹനങ്ങളില്‍നിന്നുള്ള മലിനീകരണം വന്‍തോതില്‍ കുറയുമെന്നു പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ക്കാണു തുടക്കമിടുന്നത്.

ഹൈഡ്രജന്‍ ഉത്പാദനത്തില്‍ രാജ്യത്തെ ആഗോളഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇന്ധനക്ഷമതയും കൂടുതലുണ്ട്. ഇന്ത്യയില്‍ ആദ്യമായതിനാല്‍ കംപ്രസര്‍, വലിയ സിലിന്‍ഡറുകള്‍ തുടങ്ങിയവയെല്ലാം അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. വാഹനങ്ങളിലും പ്രത്യേകടാങ്കുകള്‍ വേണ്ടിവരും. തുടക്കമായതിനാല്‍ ഇതിനു വന്‍ ചെലവുണ്ട്. ഉത്പാദനവും ആവശ്യവും കൂടുന്നതോടെ ചെലവു കുറയുമെന്നാണു പ്രതീക്ഷ.

തുടക്കത്തിലെ ചെലവാണ് വ്യാപകമായി ഹൈഡ്രജന്‍ സ്റ്റേഷനുകള്‍ വരാനുള്ള തടസ്സം. വഡോദരയിലെ ഹൈഡ്രജന്റെ നിരക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹൈഡ്രജന്‍ കാറില്‍ കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി പാര്‍ലമെന്റിലെത്തിയത് വാര്‍ത്തയായിരുന്നു. അദ്ദേഹം ഉപയോഗിച്ച ടൊയോട്ട മിറായ് കാര്‍ ഇന്ത്യന്‍ വിപണിയിലെത്തിയിട്ടില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മികച്ച പോളിംഗ് ഉറപ്പാക്കാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ആഹ്വാനം

0
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതാനിരിക്കേ മികച്ച പോളിംഗ് ഉറപ്പാക്കാൻ ആഹ്വാനം ചെയ്ത്...

മലയാളി യുവതി ബഹ്‌റൈനില്‍ അന്തരിച്ചു

0
മനാമ: പനി ബാധിച്ച് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു....

സിൽവർലൈൻ പദ്ധതി ; ഭൂമി പങ്കിടാൻ തീരുമാനമില്ലെന്ന് വീണ്ടും റെയിൽവേ

0
കോട്ടയം: നിർദിഷ്ട സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വീണ്ടും ദക്ഷിണറെയിൽവേ. സിൽവർലൈൻപദ്ധതി...

അമ്പത്തിയെട്ടാം വയസിൽ വീണ്ടും ചരിത്രയാത്ര ; സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്

0
ഡൽഹി: സുനിത വില്യംസ് എന്ന് പറഞ്ഞാൽ തന്നെ ആർക്കും പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ...