Monday, April 29, 2024 12:25 pm

അനിതാ പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ പ്രവേശിച്ച സംഭവം ; റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക കേരള സഭ നടന്ന സമയത്ത് വിവാദ വനിത അനിതാ പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ പ്രവേശിച്ച സംഭവത്തിൽ ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറി. തുടര്‍നടപടി സ്പീക്കര്‍ തീരുമാനിക്കും. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിതാ പുല്ലയില്‍ നിയമസഭയില്‍ കടന്നത് ഗുരുതരവീഴ്ചയാണെന്ന് ചീഫ് മാർഷലിന്റെ റിപ്പോർട്ടിൽ ഉള്ളതായി സൂചനയുണ്ട്. അനിത ഏറെനേരം ചിലവഴിച്ചത് സഭാ ടിവിയുടെ ഓഫീസിലായതിനാല്‍ ബിട്രെറ്റ് സൊല്യൂഷന്‍സിന്റെ ജീവനക്കാരനാണ് കുറ്റക്കാരനെന്നാണ് വിവരം.

അനിതക്ക് നിയമസഭ സമുച്ചത്തില്‍ പ്രവേശിക്കാന്‍ പാസ് അനുവദിച്ചിരുന്നില്ലെന്ന് നോർക്ക വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ പ്രവര്‍ത്തിച്ചു വരുന്ന സഭാ ടിവിയുടെ കരാര്‍ കമ്പനിയായ ബിട്രൈറ്റ് സൊലൂഷ്യന്‍സിന്റെ പിന്തുണയോടുകൂടിയാണ് അനിത പുല്ലയില്‍ പ്രവേശനം നടത്തിയതെന്ന് നേരത്തെ പുറത്തു വന്നിരുന്നു. തുടര്‍ന്ന ഈ കമ്പനിയുടെ കരാര്‍ റദ്ദാക്കുന്നതിനുള്ള നടപടിയിലേയ്ക്ക് നീങ്ങുമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിന് ഉത്തരവിടുകയും ചെയ്തിരുന്നു..

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരാട്ടെ കോച്ചിങ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0
റാന്നി : ജില്ലാ സ്പോർട്സ് കൗൺസിലും ഒളിമ്പിക് അസോസിയേഷനും ചേർന്ന്...

പത്തനാപുരം KSRTC ഡിപ്പോയിൽ കൂട്ട അവധി ; 15 സർവീസുകൾ മുടങ്ങി

0
പത്തനാപുരം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി. ഡിപ്പോയിൽ 15 സർവീസുകൾ...

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

0
ആലപ്പുഴ: ആലപ്പുഴ പുല്ലുകുളങ്ങരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ...

പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു

0
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ...