Wednesday, April 24, 2024 6:52 pm

ഷാജ് കിരണുമായി ബന്ധപ്പെടുത്തി വാര്‍ത്ത ; വിമര്‍ശനവുമായി സന്ദീപ് ജി.വാര്യര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ച ഷാജ് കിരണുമായി ബന്ധപ്പെടുത്തി വ്യാജ വാര്‍ത്ത നല്‍കിയ മാതൃഭൂമി ന്യൂസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍. കര്‍ണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനില്‍ കുമാര്‍ജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങില്‍ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി പോയതാണ്.

രജിത്തിന്റെ കൂടെയാണ് ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത്. മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച്‌ ഫോട്ടോയെടുത്തു. ആ ഫോട്ടോയില്‍ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരണ്‍ വന്നതിന് എനിക്കെന്ത് ചെയ്യാന്‍ പറ്റുമെന്നും തന്റെ പ്രതികരണം പോലും തേടാതെയാണ് വ്യാജവാര്‍ത്ത നല്‍കിയതെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം-
ഷാജി കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്‍. മാതൃഭുമിയിലെ പെയ്ഡ് ന്യൂസുകാരനെതിരെ നിയമനടപടി സ്വീകരിക്കും. കര്‍ണാടക മന്ത്രിയെന്നതിലുപരി കേരളത്തിന്റെ സഹപ്രഭാരി ആയിരുന്ന സുനില്‍ കുമാര്‍ജിയുടെ വീട്ടിലെ ആയിരത്തിലധികം പേര് പങ്കെടുത്ത ചടങ്ങില്‍ കൊല്ലത്തുള്ള മന്ത്രിയുടെ സുഹൃത്ത് രജിത്ത് വിളിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി പോയതാണ്. രജിത്തിന്റെ കൂടെയാണ് ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അവതാരത്തെ കാണുന്നത്. മന്ത്രി ഭക്ഷണം കഴിക്കുന്നവരുടെ ടേബിളിന് അടുത്തു കൂടെ വന്ന് രണ്ടു മിനിറ്റ് സംസാരിച്ച്‌ ഫോട്ടോയെടുത്തു.

ആ ഫോട്ടോയില്‍ അക്കാലത്ത് രജിത്തിന്റെ സുഹൃത്തായ ഷാജ് കിരണ്‍ വന്നതിന് എനിക്കെന്ത് ചെയ്യാന്‍ പറ്റും? ഇനി മാതൃഭൂമിയുടെ പെയ്ഡ് ന്യൂസുകാരന്‍ എന്റെ പ്രതികരണം തേടി എന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഉണ്ടെങ്കില്‍ തെളിവ് സഹിതം വാര്‍ത്ത പൊളിയുമായിരുന്നു. എന്റെ സുഹൃത്ത് രജിത്ത് നാല് മാസം മുമ്പ് തന്നെ ഷാജ് കിരണ്‍ തട്ടിപ്പുകാരനാണ് എന്ന് കാണിച്ച്‌ എഡിജിപി വിജിലന്‍സിന് ഇ മെയില്‍ വഴി പരാതി നല്‍കിയത് സ്‌ക്രീന്‍ ഷോട്ട് പുറത്തു വിടുന്നു. അന്ന് ആ പരാതിയില്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഷാജ് കിരണ്‍ അന്നേ അകത്തായേനെ.

ഷാജ് കിരണ്‍ എന്റെ സുഹൃത്താണെന്ന് ആ ഫോട്ടോ അടിക്കുറുപ്പുകളില്‍ പോലും പറഞ്ഞിട്ടുമില്ല.
കുറെ കാലമായി എനിക്കെതിരെ വാര്‍ത്ത ഉല്പാദിപ്പിക്കുന്ന ഈ ലേഖകന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ എന്നോടുള്ള സ്‌നേഹവും വിശ്വാസവും തകര്‍ക്കാനുള്ള ഭാഗമായാണ് ഈ വാര്‍ത്ത ചെയ്തതെന്നും അറിയാം. നിരവധി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം അയാളുടെ ഫോട്ടോകള്‍ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം എടുത്ത് വ്യാജ വാര്‍ത്ത ചമക്കുന്നത് തോന്നിവാസമാണ്. എന്തായാലും ദൈവം കാത്ത് തെളിവായി ഷാജ് കിരണിനെതിരെ നല്‍കിയ ഇ മെയില്‍ പരാതിയുണ്ട്. എന്റെ പ്രതികരണം പോലും ഉള്‍പ്പെടുത്താതെ വാര്‍ത്ത നല്‍കിയ മാതൃഭൂമി മര്യാദകേടാണ് കാണിച്ചത്. പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് മാത്രം വാര്‍ത്ത ചെയ്യുമ്പോള്‍ എന്റെ പ്രതികരണം വേണ്ടല്ലോ അല്ലേ ?

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, പലയിടത്തും സംഘര്‍ഷം ; പരസ്യപ്രചാരണത്തിന് കൊടിയിറക്കം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള...

കോന്നിയിൽ ആവേശക്കടലിരമ്പം ; കൊടും ചൂടിന് മേലെ കൊട്ടിക്കലാശം

0
കോന്നി : കടുത്ത ചൂടിലും കോന്നിയിൽ കൊട്ടികലാശം മുറുക്കി മുന്നണികൾ. മൂന്ന്...

കൂറ് മാറാനും ഒറ്റുകൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാ‍ർത്ഥികളുണ്ട് കോൺഗ്രസിൽ? തുറന്നടിച്ച് പിണറായി

0
തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട്...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന് എം എം ഹസന്‍

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന്...