നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ എറണാകുളം മുൻസിഫ് കോടതി തള്ളി. കേസിൽ കക്ഷി ചേരാൻ അൻസിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിച്ചു.ശ്വേതാ മേനോൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റി AMMAയുടെ ബൈലോ പ്രകാരം സാധുവല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്വേതാ മേനോൻ കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ വ്യവസ്ഥയില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം കേസിൽ തനിക്ക് പറയാനുള്ള കാര്യങ്ങളുണ്ടെന്നും അതിനാൽ കക്ഷി ചേരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹർജി നൽകിയത്. എന്നാൽ അൻസിബ സംഘടനയിലെ അംഗമല്ലെന്നും വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമായാണ് അപേക്ഷ നൽകിയതെന്നുമായിരുന്നു ശ്വേതാ മേനോന്റെ അഭിഭാഷകരുടെ വാദം. ഈ വാദം അംഗീകരിച്ചാണ് കോടതി അൻസിബയുടെ ഹർജി തള്ളിയത്. ഇതോടെ ശ്വേതാ മേനോൻ നൽകിയ പ്രധാന ഹർജിയിൽ അൻസിബയ്ക്ക് കക്ഷി ചേരാനാകില്ല.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...