സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 13ന്
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ റെഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളില്‍ ഓഗസ്റ്റ് 13 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ക്കും പുതിയതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. പ്രവേശനത്തിന് എസ്.എസ്.എല്‍.സി, ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുകള്‍, ടി. സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാനം, ജാതി സംവരണം, മറ്റ് സംവരണം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് അടയ്ക്കണം. വെബ്‌സൈറ്റ്  http://www.polyadmission.org/ ഫോണ്‍  04735 266671.

ജില്ല വികസന സമിതി യോഗം ഓഗസ്റ്റ് 22ന്
ജില്ല വികസന സമിതി യോഗം ഓഗസ്റ്റ് 22 രാവിലെ 10.30 ന് ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്.എസ്.എല്‍.സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍  7994449314.

ലേലം
അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ 03.44 ആര്‍ സ്ഥലം കോടതിപ്പിഴ ഇനത്തിലുള്ള തുക ഈടാക്കുന്നതിന് ഓഗസ്റ്റ് 18 രാവിലെ 11.30 ന് ഏനാദിമംഗലം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍  04734 224826.

സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ആദ്യ വാരം ആരംഭിക്കുന്ന സി.സി.ടി.വി ഇന്‍സ്റ്റലേഷന്‍ ആന്റ് സര്‍വീസ്, കൂണ്‍ കൃഷി, പേപ്പര്‍ കവര്‍/ബോക്‌സ് നിര്‍മാണം എന്നീ സൗജന്യ കോഴ്‌സുകളിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധി 18-49. ഫോണ്‍  8330010232, 0468 2992293.

പത്തനംതിട്ട മിനി സ്റ്റേഷനിലെ ഓഫീസുകള്‍ മാറ്റി
പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ഓഫീസിന്റെ പേര്, മാറ്റിയ സ്ഥലം ക്രമത്തില്‍

01) പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസ് – (പോസ്റ്റോഫീസ് – കോളജ് റോഡിലുള്ള മഞ്ചയില്‍ ബില്‍ഡിംഗ്)

02) ജില്ല ടൗണ്‍ പ്ലാനിംഗ് ഓഫീസ് – (പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കളക്ടറേറ്റിന് സമീപം)

03) റവന്യൂ റിക്കവറി ഓഫീസ് – (കളക്ടറേറ്റ് മൂന്നാം നില)

04) ജില്ല പ്രൊബേഷന്‍ ഓഫീസ് – (കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗിലെ ഒന്നാം നില)

05) ജില്ല സാക്ഷരതാ മിഷന്‍ ഓഫീസ് – (പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കളക്ടറേറ്റിന് സമീപം)

06) ജില്ല എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് – (പ്ലാനിംഗ് സെക്രട്ടേറിയറ്റ്, ജില്ല കളക്ടറേറ്റിന് സമീപം)

07) പൊതുമരാമത്ത് വൈദ്യുത വിഭാഗം ഓഫീസ് – (മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം)

08) പൊതുമരാമത്ത് വൈദ്യുത വിഭാഗം സബ് ഡിവിഷന്‍ ഓഫീസ് – (മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം)

09) ജില്ല പട്ടികജാതി വികസന ഓഫീസ് – (കാപ്പില്‍ ആര്‍ക്കേഡ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഡോക്ടേഴ്‌സ് ലൈന്‍)

10) താലൂക്ക് ഓഫീസ് കോഴഞ്ചേരി – (കുന്നംകുളം ബില്‍ഡിംഗ്, കടമ്മനിട്ട റോഡ്)

11) പൊതുമരാമത്ത് കെട്ടിട വിഭാഗം, അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം – (മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം)

12) പൊതുമരാമത്ത് സ്‌പെഷ്യല്‍ ബില്‍ഡിംഗ്സ് വിഭാഗം, അസിസ്റ്റന്‍റ് എഞ്ചിനീയറുടെ കാര്യാലയം – (മണ്ടുംപാല്‍ ഹൗസ്, ഐശ്വര്യ തിയേറ്ററിന് സമീപം)

ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 13 രാവിലെ 11 ന് അഭിമുഖത്തില്‍ പങ്കെടുക്കണം. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഫോണ്‍  0469 2650228.

ഐ.ടി.ഐ പ്രവേശനം
പന്തളം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ (എന്‍.സി.വി.ടി, ഒരു വര്‍ഷം) പട്ടികജാതി/പട്ടികവര്‍ഗം, ജനറല്‍ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ടി.സി, ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 14 നകം ഹാജരാകണം. ഫോണ്‍  9446444042.

പോളിടെക്നിക് പ്രവേശനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (10 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്റ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്മെന്റ് (ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍  7736220294, 7907114230.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ള വിധവകള്‍/വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍’ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍/ വാതിലുകള്‍, മേല്‍ക്കൂര ഫ്ളോറിംങ്/ഫിനിഷിംങ്/പ്ലംബിംങ്/സാനിറ്റേഷന്‍/ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായം. വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള/മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേന അപേക്ഷിക്കണം. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ  പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് അറ്റകുറ്റപണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണ്ണം തെളിയിക്കുന്നതിനും മറ്റു വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ല കളക്ടറേറ്റ് എന്ന വിലാസത്തിലോ അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 10. ഫോണ്‍  0471 2300523, 2302090.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

0
കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ...

മന്ദിരംപടി ജംഗ്ഷനിൽ വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍ : അപകട ഭീതിയിൽ യാത്രക്കാർ

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം...

ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂര്‍ണ്ണം : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള...

ചെങ്ങറ സമരഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തിര...