മന്ദിരംപടി ജംഗ്ഷനിൽ വൈദ്യുതി ലൈനില്‍ തട്ടി മരച്ചില്ലകള്‍ : അപകട ഭീതിയിൽ യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

​റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം പടി ജംഗ്ഷന് സമീപം മരച്ചില്ലകളിൽ തട്ടി നിൽക്കുന്ന വൈദ്യുതി ലൈനുകൾ വൻ അപകട ഭീഷണിയാകുന്നു. റോഡരികിലെ മരത്തിന്റെ ചില്ലകൾക്കിടയിലൂടെയാണ് ഉയർന്ന ശേഷിയുള്ള ലൈനുകൾ കടന്നുപോകുന്നത്. ​തുടർച്ചയായി മഴ പെയ്യുന്ന നിലവിലെ സാഹചര്യത്തിൽ നനഞ്ഞ മരച്ചില്ലകളിലേക്ക് വൈദ്യുതി പ്രവഹിക്കാൻ സാധ്യതയേറെയാണ്. ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാരോ വാഹനയാത്രികരോ അറിയാതെ മരത്തിലോ സമീപത്തോ തൊട്ടാൽ വൻ ദുരന്തമുണ്ടാകാൻ സാധ്യതയുണ്ട്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും നിരവധി കാൽനട യാത്രക്കാരും പോകുന്ന പ്രധാന പാതയിലാണ് ഈ അപകടാവസ്ഥ നിലനിൽക്കുന്നത്.

ശക്തമായ കാറ്റോ മഴയോ ഉണ്ടാകുമ്പോൾ മരച്ചില്ലകൾ പൊട്ടി ലൈനിലേക്ക് വീഴാനും പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. ജംഗ്ഷന് സമീപം ഇത്തരം ഒരു ഭീഷണി ഉണ്ടായിട്ടും അധികൃതർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. വലിയൊരു അപകടം സംഭവിച്ചതിന് ശേഷം മാത്രം നടപടിയെടുക്കുന്ന അധികൃതരുടെ രീതി ഉപേക്ഷിച്ച്  മരച്ചില്ലകൾ എത്രയുംവേഗം വെട്ടിമാറ്റി റോഡിലെ സുരക്ഷ ഉറപ്പാക്കാൻ കെ.എസ്.ഇ.ബി, പൊതുമരാമത്ത് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബലിതർപ്പണത്തിന് ഒരുക്കങ്ങൾ പൂര്‍ണ്ണം : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കർക്കടക വാവുബലി തർപ്പണത്തിന് വിവിധ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള...

ചെങ്ങറ സമരഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം : ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ചെങ്ങറ സമരഭൂമിയിൽ അധിവസിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തിര...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മല്ലപ്പള്ളി ബ്ലോക്ക്‌ കൺവെൻഷൻ നടന്നു

0
മല്ലപ്പള്ളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മല്ലപ്പള്ളി ബ്ലോക്ക്‌...

പത്തനംതിട്ട മിനി സ്റ്റേഷനിലെ 12 ഓഫീസുകള്‍ മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്ന 12 ഓഫീസുകള്‍ വിവിധ...