താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എം എല്‍ അശ്വിനി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി. ട്രോളുകളെല്ലാം കണ്ടുവെന്നും എല്ലാം കോമഡിയായേ എടുത്തിട്ടുള്ളുവെന്നും അശ്വിനി പറഞ്ഞു. കാസര്‍ഗോഡ് കുമ്പളയില്‍ സവര്‍ക്കര്‍ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധത്തിലായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ പോലീസ് വാഹനം തടയുന്ന സാഹചര്യമുണ്ടായിരുന്നു. അശ്വിനി വാഹനം തടഞ്ഞത് പിന്നീട് ട്രോളായി മാറുകയായിരുന്നു.ട്രോളുകളിലൊന്നും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് അശ്വിനി പറഞ്ഞു. മാധ്യമങ്ങള്‍ മുഴുവന്‍ വീഡിയോ കൊടുത്തില്ല. പകുതി വീഡിയോയേ കൊടുത്തുള്ളു. ഞാന്‍ ആദ്യം മുന്നില്‍ പോയി.

അപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തകരും അങ്ങോട്ട് വന്നു. അതിനിടെ ജീപ്പ് പുറകിലേക്ക് എടുത്തു. ജീപ്പ് പിന്നിലേക്കെടുത്തപ്പോള്‍ ബാക്കി പ്രവര്‍ത്തകര്‍ മുന്നില്‍ ഉണ്ടല്ലോ എന്ന് കരുതി ഞാന്‍ പിന്നിലേക്ക് പോയി. ഞാന്‍ പിന്നിലേക്ക് പോയപ്പോള്‍ എന്റെ പ്രവര്‍ത്തകരും ഒപ്പം വന്നു. ജീപ്പ് മുന്നോട്ട് എടുത്ത് പോയി. ട്രോള്‍ ആയത് ഇതാണ് – അശ്വിനി വിശദീകരിച്ചു. സംഭവത്തില്‍ തന്റെ പ്രവര്‍ത്തകരെ അശ്വിനി കുറ്റം പറയുന്നില്ല. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എവിടെയാണോ അവിടെ നില്‍ക്കണമെന്ന് മാത്രമാണ് പ്രവര്‍ത്തകരുടെ മനസിലുണ്ടായിരുന്നത്. അതുകൊണ്ടാണ് അവര്‍ എന്റെ പിന്നാലെ വന്നത്. അതില്‍ കുഴപ്പമൊന്നും തോന്നിയില്ല. ട്രോളന്‍മാര്‍ക്ക് ഒരു കണ്ടന്റ് ഉണ്ടായി. അവര്‍ക്ക് എന്റെ വീഡിയോ വച്ച് കുറച്ച് റീച്ചും ലൈക്കും കിട്ടി. ട്രോളുകള്‍ ഞാനും ആസ്വദിച്ചു. ഒരു വിഷമവുമില്ല. ഇനിയും ട്രോളുകള്‍ ഉണ്ടാവട്ടെ- അശ്വിനി പറഞ്ഞു.

തന്റെ സംസാരരീതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ട്രോളുകളിലും അശ്വിനി പ്രതികരിച്ചു. ഞാന്‍ ഒരു കര്‍ണാടകക്കാരിയാണ്. ബെംഗളൂരുവിലാണ് ജനിച്ച് വളര്‍ന്നത്. പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. കല്യാണം കഴിഞ്ഞ് വന്ന വീട്ടിലും ആരും മലയാളം സംസാരിക്കുമായിരുന്നില്ല. എല്ലാവരും തുളുവാണ് സംസാരിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം മാധ്യമങ്ങളെ കാണാന്‍ വേണ്ടി മാത്രമാണ് മലയാളം പഠിച്ചത്. വിമര്‍ശനങ്ങളില്‍ വിഷമമില്ല. ഇത്രയെങ്കിലും മലയാളം സംസാരിക്കുന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്റെ കണ്ടന്റിന് താഴെ മലയാളത്തില്‍ ആളുകള്‍ കമന്റുകള്‍ ഇടുന്നുണ്ട്. അതെനിക്ക് വായിക്കാന്‍ അറിയില്ല. ഞാന്‍ വായിക്കണം എന്നുണ്ടെങ്കില്‍ ഇംഗ്ലീഷിലോ കന്നഡയിലോ കമന്റ് ഇടണം. പറ്റുമെങ്കില്‍ എന്നെപ്പോലെ കന്നഡ സംസാരിച്ച് കാണിക്കൂ – എം എല്‍ അശ്വിനി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...