Monday, June 17, 2024 2:31 pm

മുതലമടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുതലമടയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. ആയുര്‍വേദ മരുന്ന് നിര്‍മ്മാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ആറുമുഖന്‍ പത്തിചിറ, ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുധ, സുധയുടെ ഭര്‍ത്താവ് രാമനാഥന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റ മൂന്ന് പേരും ചികിത്സയിലാണ്.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കുറച്ച്‌ ദിവസമായി സുധയും രാമനാഥനും തമ്മില്‍ അകന്നു കഴിയുകയായിരുന്നു. കുടുംബ പ്രശ്നം തീര്‍ക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നെങ്കിലും സുധ രാമനാഥനൊപ്പം പോകാന്‍ തയ്യാറായില്ല. ഇതിനിടെ സുധയുടെ തൊഴിലുടമയായ ആറുമുഖന്‍ സാമൂഹിക മാധ്യമങ്ങളില്‍ സുധയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇതാണ് രാമനാഥനെ ആക്രമണത്തിന് പ്രകോപിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെട്ടേറ്റവരുടെ മൊഴിയെടുക്കലും കൂടുതല്‍ അന്വേഷണവും നടത്തിയാല്‍ മാത്രമേ കാരണങ്ങള്‍ വ്യക്തമാകുവെന്ന് കൊല്ലങ്കോട് പോലീസ് അറിയിച്ചു.

വൈകീട്ട് ഏഴുമണിയോടെ സുധ ജോലി ചെയ്യുന്നിടത്ത് എത്തിയ രാമനാഥന്‍ സുധയെ ആക്രമിക്കുകയായിരുന്നു. സുധയുടെ നിലവിളി കേട്ട് ഇത് തടയാന്‍ എത്തിയ ആറുമുഖന് രാമനാഥന്റെ ആക്രമണത്തില്‍ പരിക്കേറ്റു. പിന്നാലെ സുധയും ആറുമുഖനും ചേര്‍ന്ന് രാമനാഥനെ തിരിച്ച്‌ ആക്രമിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്. പരിക്കേറ്റ ആറുമുഖനെയും സുധയേയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാമനാഥനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രാമനാഥന് മുഖത്തുള്‍പ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

0
കൊല്‍ക്കത്ത: ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. മരിച്ചവരില്‍...

അയോധ്യ വിഷയത്തിൽ പാഠപുസ്തകം തിരുത്തി എഴുതിയ എൻ.സി.ഇ.ആർ.ടി നടപടിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ വിഷയത്തിൽ പാഠപുസ്തകം തിരുത്തി എഴുതിയ എൻ.സി.ഇ.ആർ.ടി നടപടിക്കെതിരെ...

മുത്തങ്ങ തകരപ്പാടിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന് നേരെ കാട്ടാന ആക്രമണം

0
വയനാട് : വയനാട് ജില്ലയിലെ മുത്തങ്ങ തകരപ്പാടിയിൽ നിർത്തിയിട്ട സ്വകാര്യ ബസിന്...

അടുത്ത മഹാമാരി പക്ഷിപ്പനിയില്‍ നിന്ന്; മുന്നറിയിപ്പുമായി സിഡിസി മുന്‍ ഡയറക്ടര്‍

0
വാഷിംഗ്ടണ്‍ : അടുത്ത മഹാമാരി പക്ഷിപ്പനിയില്‍ നിന്നായിരിക്കുമെന്ന് സെൻ്റർസ് ഫോർ ഡിസീസ്...