ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ച ആള്‍ തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ച ആള്‍ തൂങ്ങി മരിച്ചു. വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ ആളാണ് പുറത്ത് പോലീസ് കാത്തുനില്‍ക്കവെ ആത്മഹത്യ ചെയ്തത്. പനവേലി മടത്തിയറ ആദിത്യയില്‍ ശ്രീഹരി(45) ആണു മരിച്ചത്. ഏറെ നേരമായിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് ശ്രീഹരിയെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. പോലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. പ്രവാസിയായിരുന്ന ശ്രീഹരി പനവേലി ജംഗ്ഷനു സമീപം സ്റ്റേഷനറിക്കട നടത്തിവരികയായിരുന്നു. ക്രൂരമായി മര്‍ദിച്ചെന്ന ഭാര്യ അസ്ലയുടെ പരാതിയില്‍ പോലീസ് ശ്രീഹരിക്ക് എതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. 2 ദിവസമായി ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

കഴിഞ്ഞ ദിവസം വൈകീട്ട് സ്‌കൂട്ടറില്‍ പോകവേ ശ്രീഹരിയെ പോലീസ് സംഘം ജീപ്പില്‍ പിന്തുടര്‍ന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ഇന്നലെ വൈകീട്ട് മൂന്നോടെ വീടു വളഞ്ഞ് പോലീസ് ശ്രീഹരിയെ പിടികൂടി. ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കവേ വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസ് അനുവാദത്തോടെ ജീപ്പില്‍ നിന്നു പുറത്തിറങ്ങിയ ശ്രീഹരി വീടിനുള്ളിലേക്ക് ഓടിക്കയറുകയും തൂങ്ങി മരിക്കുകയും ആയിരുന്നു. കതകടച്ച്‌ ഉള്ളിലേക്കു പോയ ശ്രീഹരി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വന്നില്ല. സംശയം തോന്നിയ പോലീസ് സംഘം നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശ്രീഹരി കൊല്ലം കലക്ടറേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ അസ്‌ലയെ ഉപദ്രവിക്കുമായിരുന്നെന്നാണു പരാതി. പരാതി നല്‍കിയ ശേഷം മക്കളുമായി അസാല കഴിഞ്ഞ ദിവസം കുടുംബവീട്ടിലേക്കു പോയിരുന്നു. എന്നാല്‍ ശ്രീഹരിയെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണു കൊട്ടാരക്കര പോലീസ് പറയുന്നത്. വീട്ടില്‍ നിന്നു വസ്ത്രങ്ങളും മറ്റു സാധനങ്ങളും എടുക്കുന്നതിനു സംരക്ഷണം തേടി ഭാര്യ കൊട്ടാരക്കര പോലീസിനെ സമീപിച്ചിരുന്നു. ശ്രീഹരിയുടെ ഭാര്യയ്ക്ക് ഒപ്പമാണ് വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ശ്രീഹരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മക്കള്‍: ആദിത്യ, കാര്‍ത്തിക്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...