കോന്നിയില്‍ തെരുവുനായകൾക്ക് പേവിഷബാധയ്ക്ക് എതിരെ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ തെരുവ് നായകൾക്ക് പേ വിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ തീവ്രയജ്ഞം ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി കോന്നി ഗ്രാമപഞ്ചായത്തിന്റെ 20 വാർഡിലുമുള്ള തെരുവ് നായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആദ്യ ദിവസം 55 ഓളം തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി. 12, 13 തീയതികളിൽ ബാക്കി വരുന്ന പ്രദേശങ്ങളിൽ കൂടി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുള്ള നടപടികളാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.

കൊല്ലം സ്വദേശികളായ ലൈസൻസികളെയാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനായി തെരുവ് നായകളെ പിടികൂടി നൽകുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടത്തപ്പെടുന്ന തീവ്ര വാക്സിനേഷൻ യജ്ഞത്തോടെ അപകടകാരികളായ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുവാൻ ഒരു പരിധി വരെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...