Monday, June 17, 2024 9:45 am

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിവിധ പദ്ധതികളില്‍ നടന്ന അഴിമതികള്‍ ഉണ്ടാക്കിയ കടബാധ്യതയാണ് നിലവിലെ കെഎസ്‌ഇബിയുടെ പ്രതിസന്ധിക്ക് കാരണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇപ്പോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം ഇല്ല. ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയമാണ്. സര്‍ക്കാരിന്റെ ബാധ്യത സാധാരണക്കാരായ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനുളള തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സതീശന്‍ വ്യക്തമാക്കി.

‘സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ പ്രതിസന്ധിയാണ് നിലവില്‍ കെഎസ്‌ഇബിയുടേത്. സാമ്പത്തിക സ്ഥിതിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ധവള പത്രം പുറത്തിറക്കണം. സംസ്ഥാനത്തിന് വരുമാനമില്ല എന്നതാണ് പ്രധാന പ്രശ്‌നം. നികുതി പിരിവില്‍ ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടു. ആയിര കണക്കിന് കോടി രൂപയുടെ നികുതി പിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. അനാവശ്യ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പണം ചിലവാക്കുകയാണ്’, വി.ഡി സതീശന്‍ പറഞ്ഞു. ‘മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെ ഞാന്‍ വിമര്‍ശിക്കുന്നില്ല. എന്നാല്‍ ജനങ്ങള്‍ സാമ്പത്തിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയമാണ്. ഉദ്യോഗസ്ഥര്‍ക്ക് പണം കൊടുക്കാനില്ലാത്ത അവസ്ഥ ആണ്. നിലവിലെ സാഹചര്യത്തില്‍ ധൂര്‍ത്ത് എന്തിനാണ്. ധനകാര്യ വകുപ്പിന് ഒന്നിലും നിയന്ത്രണമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് എല്ലാം നടക്കുന്നത്’,സതീശന്‍ പറഞ്ഞു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും വ്യക്തിത്വവികസന ക്ലാസും നടത്തി

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ഉന്നതവിജയം നേടിയവർക്ക് അനുമോദനവും വ്യക്തിത്വവികസന ക്ലാസും...

തൃശൂരിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂരമർദനമെന്ന് പരാതി

0
തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും...

ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവം ; കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

0
മുംബൈ: ഐസ്ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിയുടെ ലൈസൻസ്...

റബര്‍ ഷീറ്റ് അടിക്കാനുപയോഗിക്കുന്ന റോളര്‍ മോഷ്ടിച്ചു ; മോഷ്ടാക്കളെ കൈയ്യോടെ പൊക്കി ആറന്മുള...

0
പത്തനംതിട്ട : റബര്‍ ഷീറ്റ് അടിക്കാനുപയോഗിക്കുന്ന റോളര്‍ മോഷ്ടിച്ച രണ്ടു കേസുകളിലായി...