Monday, June 17, 2024 12:45 pm

രാഹുലിന്റെ ഓഫിസിലെ അക്രമത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയെന്ന് കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാരിനെതിരെ പുകമറ സൃഷ്ടിക്കാന്‍ പ്രതിപക്ഷശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനായി ഓരോ ദിവസവും കഥകള്‍ മെനയുകയാണ്. പ്രതിപക്ഷ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ എൽഡിഎഫിന് എതിര്‍ചേരിയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനായില്ല. ന്യൂനപക്ഷങ്ങളില്‍ നിന്ന് സാധാരണ ലഭിക്കേണ്ട വോട്ടിലും ചോര്‍ച്ച ഉണ്ടായി. യു.ഡി.എഫ് വോട്ടുകളിലും വോട്ട് ശതമാനത്തിലും വര്‍ധന ഉണ്ടാക്കി. പരാജയത്തിന് സംഘടനാദൗര്‍ബല്യവും കാരണമാണ്. തൃക്കാക്കരയില്‍ സംഘടനാദൗര്‍ബല്യവും പരാജയത്തിന് കാരണമായി. ബൂത്തുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവിടെ താമസിക്കുന്നവരല്ല. ഇത്തരം ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണമെന്ന് സംസ്ഥാന സമിതിയില്‍ തീരുമാനമെന്ന് കോടിയേരി പറഞ്ഞു.

ആക്രമണം അത്യന്തം അപലപനീയം ഇത്തരം സംഭവങ്ങള്‍ പാര്‍‍ട്ടിയെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ ഓഫിസിലെ അക്രമത്തിൽ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയെന്ന് കോടിയേരി പറഞ്ഞു. ഗാന്ധിചിത്രം തകര്‍ത്തത് ആരെന്ന് പോലീസ് കണ്ടെത്തണം. എസ്.എഫ്.ഐ സമരം നടക്കുമ്പോള്‍ ഫോട്ടോ അവിടെയുണ്ടായിരുന്നു. സമരത്തിനുശേഷമാണ് ഫോട്ടോ അവിടെ നിന്ന് മാറ്റിയതെന്നും കോടിയേരി ആരോപിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലത്ത് കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ

0
കൊല്ലം: പാരിപ്പള്ളിയിൽ കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട്...

ആ​ല​പ്പു​ഴ​യി​ൽ ക്ഷേ​ത്ര​ത്തി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം

0
ആ​ല​പ്പു​ഴ: ​ഹ​രി​പ്പാ​ട് ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ലും ഒ​ൻ​പ​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മോ​ഷ​ണം....

പ​ത്ത​നം​തി​ട്ട ജില്ല സ്റ്റേഡിയം പവിലിയൻ വിപുലീകരിക്കും ; ആദ്യ ഘട്ടത്തിൽ ഓട നിർമാണവും...

0
പ​ത്ത​നം​തി​ട്ട : ജി​ല്ല സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​വി​ലി​യ​ൻ വി​പു​ലീ​ക​ര​ണ​ത്തി​ന്​...

പരപ്പനങ്ങാടിയിലെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

0
മലപ്പുറം: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ...